കൊളംബോ:ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ആനയായ നെടുങ്കമുവ രാജ ചരിഞ്ഞു.
ശ്രീലങ്കയുടെ ദേശീയ സുരക്ഷ ലഭിച്ചിരുന്ന ആനകളിൽ ഒന്നാണ് നെടുങ്കമുവ രാജ.
10.5 അടിയാണ് ആനയുടെ ഉയരം. ശ്രീലങ്കയിലെ പ്രധാനപ്പെട്ട ഉത്സവമായ എസലകാലത്ത് ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം ഒരു സ്വർണപേടകത്തിലാക്കി ആനപ്പുറത്തേറ്റി എഴുന്നള്ളിക്കും ഇതിനായി തിരഞ്ഞെടുക്കപ്പെട്ട ആനകൂടിയായിരുന്നു നെടുങ്കമുവ രാജ.
ലോകം മുഴുവൻ നിരവധി ആരാധകരാണ് ഈ ആനക്ക് ഉള്ളത്. കർണാടകയിലാണ് നെടുങ്കമുവ രാജയുടെ ജനനം.