യുക്രൈനിൽ വെടിവെപ്പിൽ അമേരിക്കൻ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു

Advertisement

കീവ്: യുക്രൈൻ തലസ്ഥാനമായ കീവിന് സമീപമുണ്ടായ വെടിവെപ്പിൽ അമേരിക്കൻ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടതായി എ എഫ് പി റിപ്പോർട്ട് ചെയ്തു.

കീവിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശമായ ഇർപിനിലാണ് സംഭവം. ഇവിടെ റഷ്യ- യുക്രൈൻ സൈനികർ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുകയാണ്.

മറ്റൊരു മാധ്യമ പ്രവർത്തകന് പരുക്കേറ്റിട്ടുണ്ട്. യുക്രൈൻ ടെറിട്ടോറിയൽ ഡിഫൻസിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന ഡോക്ടറായ ദാനിലോ ഷപോവാലോവിനെ ഉദ്ധരിച്ചാണ് എ എഫ് പി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം തങ്ങളുടെ റിപ്പോർട്ടർമാർ കണ്ടെന്നും എ എഫ് പി പറയുന്നു. കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.