മകൾ പിറന്നതിന് പിന്നാലെ ബന്ധം വേർപിരിഞ്ഞ് ഇലോൺ മസ്ക്കും ഗ്രിംസും

Advertisement

ന്യൂയോർക്ക്: ടെസ്‌ല മേധാവി എലോൺ മസ്‌കും കനേഡിയൻ സംഗീതജ്ഞ ഗ്രിംസും മൂന്ന് വർഷത്തിലേറെ നീണ്ട ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

അടുത്തിടെയാണ് ഇരുവർക്കും രണ്ടാമത്തെ കുഞ്ഞ് വാടക ഗർഭധാരണത്തിലൂടെ ജനിച്ചത്.

എക്സാ ഡാർക്ക് സിഡെറേലെന്നാണ് മകൾക്ക് പേര് നൽകിയത്. എക്സയെ കൂടാതെ ഒരു വയസ്സുള്ള മകനും ദമ്പതിമാർക്കുണ്ട്.

2018 മുതലാണ് ഇലോൺ മസ്ക്കും ഗ്രിംസും ഡേറ്റിങ് ആരംഭിക്കുന്നത്. 2021 സെപ്റ്റംബറിൽ ഇരുവരും വേർപിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. ഗ്രിംസ് തൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പിരിയുന്ന വിവരം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

താനും മസ്ക്കും വീണ്ടും പിരിയുകയാണെന്നും എന്നാൽ മസ്‌ക് തന്റെ ഉറ്റസുഹൃത്തും കാമുകനുമായി തുടരുമെന്നും ഗ്രിംസ് ട്വിറ്ററിൽ കുറിച്ചു. സുസ്ഥിര ഊർജ്ജത്തെക്കുറിച്ചുള്ള ദൗത്യത്തിലേക്ക് തൻറെ കലയെയും ജീവിതത്തെയും സമർപ്പിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.