തുടർച്ചയായ അഞ്ചാം തവണ; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി വിട്ടുകൊടുക്കാതെ ഫിൻലൻഡ്

Advertisement

ഫിൻലൻഡ്: തുടർച്ചയായ അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി വിട്ടുകൊടുക്കാതെ ഫിൻലൻഡ് തുടരുന്നു.
2022ലെ ഹാപ്പിനെസ് റിപ്പോർട്ടിലും ഒന്നാമത് തന്നെയായിരുന്നു ഫിൻലൻഡിന്റെ സ്ഥാനം.

146 രാജ്യങ്ങളുടെ സന്തോഷ സൂചികയുടെ അടിസ്ഥാനത്തിലായിരുന്നു ഹാപ്പിനെസ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് റിപ്പോർട്ട് പുറത്തെത്തിയത്. ഫിൻലൻഡിന് തൊട്ടുപിന്നിൽ ഡെൻമാർക്കുമുണ്ട്.ഫിൻലൻഡ്, ഡെൻമാർക്ക്, ഐസ്ലൻഡ്, സ്വറ്റ്‌സർലൻഡ്, നെതർലൻഡ്‌സ്, ലക്‌സംബെർഗ്, സ്വീഡൻ, നോർവെ, ഇസ്രയേൽ, ന്യൂസീലൻഡ് എന്നിവയാണ് ഹാപ്പിനെസ് റിപ്പോർട്ടിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ച രാജ്യങ്ങൾ.