യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ഉ​രു​ക്ക് ഫാ​ക്ട​റിക്ക് നേരെ ആക്രമണം

Advertisement

കീ​വ്: യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ഇ​രു​മ്ബ്, ഉ​രു​ക്ക് ഫാ​ക്ട​റി​യാ​യ അ​സോ​വ്സ്റ്റ​ലി​നു നേ​രെ റ​ഷ്യ​ൻ ആ​ക്ര​മ​ണം.

ആ​ക്ര​മ​ണ​ത്തി​ൽ ഫാ​ക്ട​റി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ മ​രി​യു​പോ​ൾ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു ഫാ​ക്ട​റി.

വ​ൻ സാമ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഇ​തി​ലൂ​ടെ യു​ക്രെ​യ്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യും ഫാ​ക്ട​റി പു​ന​ർ​നി​ർ​മി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​സോ​വ്സ്റ്റ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​വ​ർ ടി​സ്കി​റ്റി​ഷ്വി​ലി പ​റ​ഞ്ഞു.

മ​രി​യു​പോ​ൾ ന​ഗ​രം റ​ഷ്യ​ൻ സേ​ന ഉ​ട​ൻ പി​ടി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. റ​ഷ്യ​ൻ ഭ​ട​ന്മാ​ർ യു​ക്രെ​യ്ൻ സേ​ന​യു​ടെ പ്ര​തി​രോ​ധം ഭേ​ദി​ച്ചു ന​ഗ​ര​ത്തി​ൽ ക​ട​ന്ന് തെ​രു​വു​ക​ളി​ൽ പോ​രാ​ട്ടം ആരംഭിച്ചു.