പോസ്റ്റ്ഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകളുമായി ബ്രിട്ടീഷ് കൗൺസിൽ

Advertisement

ന്യൂഡൽഹി: വിദ്യാഭ്യാസ അവസരങ്ങൾക്കും സാംസ്‌കാരിക വിനിമയങ്ങൾക്കുമായുള്ള യുകെയുടെ രാജ്യാന്തര പ്രസ്ഥാനമായ ബ്രിട്ടീഷ് കൗൺസിൽ വിവിധ മേഖലകളിൽ പഠനം നടത്തുന്ന ഇന്ത്യക്കാർക്ക് 2022-23 അക്കാദമിക വർഷത്തേക്കുള്ള പുതിയ പോസ്റ്റ്ഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകൾ പ്രഖാപിച്ചു.

യുകെ സർക്കാരും യൂണിവേഴ്‌സിറ്റികളുമായി ചേർന്ന് ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി യുകെയിലെ 16 യൂണിവേഴ്‌സിറ്റികളുടെ 20 ഗ്രേറ്റ് സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബിസിനസ്, ഫിനാൻസ്, ഹ്യൂമാനിറ്റീസ്, സൈക്കോളജി, സംരംഭകത്വം, ഡിസൈൻ, മാർക്കറ്റിങ്, എച്ച്‌ആർ, മ്യൂസിക്ക്, തുടങ്ങി നിരവധി വിഷയങ്ങൾക്ക് ഈ സ്‌കോളർഷിപ്പുകളുണ്ട്.

ഇതു കൂടാതെ ഇന്ത്യയിൽ നിന്നുള്ള ജസ്റ്റിസ്, ലോ വിദ്യാർത്ഥികൾക്ക് ഏഴു ഗ്രേറ്റ് സ്‌കോളർഷിപ്പുകളുണ്ട്. ഇവർക്ക് ഹ്യൂമൺ റൈറ്റ്‌സ്, ക്രിമിനൽ ജസ്റ്റിസ്, കമേഴ്‌സ്യൽ ലോ തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നതിനായി ലോകത്തെ ഏറ്റവും പഴക്കം ചെന്നതും പ്രശസ്തവുമായ ഏഴു ലോ സ്‌കൂളികളിലൊന്നിൽ അപേക്ഷിക്കാം.ഒരു വർഷത്തെ പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സിനുള്ള ട്യൂഷൻ ഫീസായ 10,000 പൗണ്ടാണ് ഏറ്റവും കുറഞ്ഞ സ്‌കോളർഷിപ്പ്.

ലോകത്ത് ഏറ്റവും പ്രചാരമുള്ള പോസ്റ്റ്ഗ്രാജുവേറ്റ് പ്രോഗ്രാമുകൾക്കാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗ്രേറ്റ് സ്‌കോളർഷിപ്പുകൾ അവസരം നൽകുന്നത്. ഇന്ത്യയിൽ നിന്നുള്ള ഇംഗ്ലീഷ് അധ്യാപകർക്ക് യുകെയിലെ മികച്ച രണ്ട് യൂണിവേഴ്‌സിറ്റികളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനുള്ള പിജി പഠനത്തിനായി ആറു സ്‌കോളർഷിപ്പുകളുമുണ്ട്. കോഴ്‌സിനുള്ള മുഴുവൻ തുകയും ലഭിക്കും. ഇതിൽ മൂന്നെണ്ണം ലീഡ്‌സ് സർവകലാശാലയിൽ നേരിട്ടുള്ള/ഫുൾടൈം എംഎ പ്രോഗ്രാമിനുള്ളതാണ്. മൂന്നെണ്ണം സ്റ്റെർലിങ് സർവകലാശാലയിൽ ഓൺലാൻ/പാർട്ട്‌ടൈം പഠനത്തിനുള്ളതാണ്.

Advertisement