ബീജിങ് : ചൈനയിൽ 132 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിൽ ദുരൂഹൂത വർധിക്കുന്നു. മലയിൽ ഇടിച്ചു തകരും മുമ്പ് തന്നെ വിമാനത്തിന്റെ ഒരു ഭാഗം അടർന്നുപോയിരുന്നുവെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് വിമാനത്തിന്റെ ഭാഗം കണ്ടെത്തിയത്
മലയിലേക്ക് കൂപ്പുകുത്തുന്നതിന് മുമ്പ് തന്നെ വിമാനം പൊട്ടിപ്പിളർന്നിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. തകരും മുമ്പ് ശബ്ദവേഗത്തിലാണ് വിമാനം സഞ്ചരിച്ചിരുന്നത്. തിങ്കളാഴ്ച ഗുവാങ്‌സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകർന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതോടെ 132 പേരും മരിച്ചതായി ചൈന സ്ഥിരീകരിച്ചു. വിമാനം തകരാനുണ്ടായ കാരണം സംബന്ധിച്ച അന്വേഷണം നടക്കുകയാണ്.