പണവും കുട്ടയുമായി മാർക്കറ്റിൽ ഓറഞ്ചു വാങ്ങാനെത്തിയ നായ്ക്കുട്ടി : വീഡിയോ വൈറൽ

Advertisement

പണവും കുട്ടയുമായി മാര്‍ക്കറ്റിലെത്തി ഓറഞ്ച് വാങ്ങുന്ന നായ്ക്കുട്ടിയുടെ രസകരമായ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.റെഡ്ഡിറ്റില്‍ മാര്‍ക്‌സ്‌ലുര്‍ക്കര്‍ എന്ന പേജിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

റോഡരികില്‍ ഓറഞ്ച് വില്‍ക്കുന്ന സ്ത്രീയുടെ പക്കലാണ് നായ്ക്കുട്ടി കുട്ടയും അതിനുള്ളില്‍ പണവുമായി എത്തിയത്. വായില്‍ കുട്ട കടിച്ചുപിടിച്ച് എത്തുന്ന അവന്‍ ഓറഞ്ച് വില്‍പ്പനക്കാരിയുടെ അടുത്തെത്തിയ ശേഷം അത് റോഡരികില്‍ വെച്ചു.

ഈ സമയം മറ്റൊരു സ്ത്രീ ഇവിടെനിന്ന് ഓറഞ്ച് വാങ്ങുന്നുണ്ടായിരുന്നു.തനിക്ക് നിന്ന് ഓറഞ്ച് വാങ്ങാന്‍ സ്ഥലം ഇല്ലെന്ന് മനസ്സിലാക്കിയ നായ്ക്കുട്ടി സ്ത്രീയുടെ പുറകില്‍ കൈകള്‍കൊണ്ട് ചെറുതായി തട്ടി. ഇത് മനസ്സിലാക്കിയ സ്ത്രീ കുറച്ച് അവിടെനിന്നും നീങ്ങിക്കൊടുക്കുന്നത് വീഡിയോയില്‍ കാണാം.

ഇതിനുശേഷം കച്ചവടക്കാരി ഓറഞ്ചുകള്‍ നായ്ക്കുട്ടിയുടെ കുട്ടയില്‍ ഇട്ടുകൊടുത്തശേഷംബാക്കി പണം തിരികെ നല്‍കി. തനിക്ക് കിട്ടിയ ഓറഞ്ച് കുട്ട കടിച്ചെടുത്ത് നായ്ക്കുട്ടി മടങ്ങുന്നതോടെ വീഡിയോ അവസാനിക്കുന്നു.