പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും: വിശ്വാസ വോട്ടെടുപ്പ് സ്പീക്കർ അനുവദിച്ചില്ല

Advertisement

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും. ഇമ്രാൻ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് അനുവദിച്ചില്ല.

വോട്ടെടുപ്പ് ആവശ്യമില്ലെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അറിയിച്ചു. വിദേശ ഗൂഢാലോചനയിൽ പാകിസ്ഥാൻ അസംബ്ലി പങ്കാളിയാകാനില്ലെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ അവിശ്വാസ വോട്ടെടുപ്പ് തള്ളിയത്. തുടർന്ന് ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡന്റിനോട് ഇമ്രാൻ ഖാൻ ശുപാർശ നൽകി.

പാകിസ്ഥാൻ തിരഞ്ഞെടുപ്പിന് തയ്യാറാകണമെന്നും തിരഞ്ഞെടുപ്പ് വരെ രാജ്യത്ത് കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും ഇമ്രാൻ ഖാൻ പ്രതികരിച്ചു. ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഇമ്രാന്റെ നീക്കം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

അതേസമയം, ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ദേശീയ അസംബ്ലി സ്പീക്കർ അസദ് സൈഖസറിനെ പുറത്താക്കാമുള്ള പ്രമേയം പാകിസ്താൻ പ്രതിപക്ഷ അംഗം അവതരിപ്പിച്ചിരുന്നു. പ്രതിപക്ഷത്തെ നൂറിലധികം എംഎൽഎമാരാണ് സ്പീക്കർക്കെതിരായ പ്രമേയത്തിൽ ഒപ്പിട്ടത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നേരത്തെ ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.