ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവച്ചു

Advertisement

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവച്ചു. പ്രസിഡന്റ് ഗോതബായ രജപക്‌സെക്ക് പ്രധാനമന്ത്രി രാജിക്കത്ത് സമർപ്പിച്ചു.
അതേസമയം, ശ്രീലങ്കൻ സർക്കാർ പ്രഖ്യാപിച്ച വാരാന്ത്യ കർഫ്യൂവിനെതിരേ പ്രതിഷേധവുമായി നൂറുകണക്കിന് വിദ്യാർഥികൾ തെരുവിലിറങ്ങി. കാൻഡി മേഖലയിൽനിന്നുള്ള വിദ്യാർഥികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയ്ക്ക് കടുത്തക്ഷാമമാണ് നേരിടുന്നത്. ഊർജപ്രതിസന്ധിയും രാജ്യത്ത് രൂക്ഷമാണ്. പെരാദെനിയ സർവകലാശാലയ്ക്കു പുറത്തായിരുന്നു വാരന്ത്യ കർഫ്യൂവിനെതിരേയുള്ള കുട്ടികളുടെ പ്രതിഷേധം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.