9 ഭാര്യമാരിൽ ഒരാൾ വേർപിരിഞ്ഞു; 2 പേരെ കൂടി വിവാഹം ചെയ്യുമെന്ന് ആർതർ

Advertisement

ഒമ്പതു സ്ത്രീകളെ വിവാഹം കഴിച്ച് വാർത്തയിൽ നിറഞ്ഞ ബ്രസീലിയൻ മോഡലിനെ ഓർമയില്ലേ? ഫ്രീ ലവ് ആഘോഷമാക്കുക എന്ന ആശയത്തോട് തൽപരനായാണ് ആർതർ ഒ ഉർസോ
എന്ന മോഡൽ ഒമ്പതു യുവതികളെ ജീവിതസഖികളാക്കിയത്. എന്നാൽ അവരിലൊരാൾ ഇപ്പോൾ ആർതറിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്


ലുവാന കസാകി എന്ന യുവതിയെ വിവാഹം കഴിച്ചതിനു പിന്നാലെയാണ് ആർതർ കഴിഞ്ഞ വർഷം എട്ട് യുവതികളെക്കൂടി ജീവിതത്തിലേക്ക് കൂട്ടി വാർത്തയിൽ നിറഞ്ഞത്. ഏക ഭാര്യാ-ഭർത.ഭർതൃ സങ്കൽപത്തിനെതിരെയുള്ള പോരാട്ടമാണ് തന്റെ വിവാഹമെന്നും ആർതർ പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ ഒമ്പത് പേരിൽ അഗത എന്ന യുവതിയാണ് ബന്ധം അവസാനിപ്പിച്ചത്. ഒരേ സമയം ഒരു പങ്കാളി മാത്രമുള്ള ‘മോണോഗമി’ വ്യവസ്ഥ തനിക്ക് മിസ് ചെയ്യുന്നു എന്നാണ് അഗത വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് അറിയിച്ചത്. എന്നാൽ ആർതർ വീണ്ടും മറ്റൊരു വിവാഹത്തിനൊരുങ്ങുകയാണ്. അഗതയ്ക്ക് പകരം ഒന്നല്ല, രണ്ടുപേരെയാണ് ആർതർ വിവാഹം ചെയ്യാനൊരുങ്ങുന്നത്.

അഗതയുടെ തീരുമാനം വിഷമിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്നതായി ആർതർ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. അഗതയ്ക്ക് തന്നെ ഒറ്റയ്ക്കു വേണം. അതിൽ അർഥമില്ല. ഈ വേർപാട് എന്നെ കഠിനമായി വേദനിപ്പിക്കുന്നുണ്ട്. രണ്ടു പേരെ കൂടി വിവാഹം ചെയ്ത് ഭാര്യമാരുടെ എണ്ണം 10 ആക്കുകയാണ്  ലക്ഷ്യം. ഭാര്യമാരെ തുല്യമായാണ് സ്നേഹിക്കുന്നത്. എല്ലാവരിലും മക്കള്‍ വേണമെന്നാണ് ആഗ്രഹമെന്നും ആർതർ പറയുന്നു