കറാച്ചി: മുംബൈ ഭീകരാക്രമണക്കേസിൽ പ്രതി ഹാഫിസ് സയീദിന് 31 വർഷം തടവ്. പാക്കിസ്ഥാൻ ഭീകരവിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്.
ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയ കേസിൽ 2020 ലും ഹാഫിസ് സയീദിനെ 15 വർഷം തടവിന് ശിക്ഷിച്ചിരുന്നു.
മുംബൈ ഭീകരാക്രമണണത്തിന്റെ മുഖ്യ ആസൂത്രകനും ജമാഅത്തുദ്ദഅവ സ്ഥാപകനുമാണ് ഹാഫിസ്. യുഎൻ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെട്ടയാളാണ്. സ്വത്തുക്കളെല്ലാം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ഹാഫിസ് പണികഴിപ്പിച്ച മദ്രസകളും പള്ളികളും ഏറ്റെടുക്കും.