യമൻ ഹൂതി വിമതർ ബന്ദിയാക്കിയ ദിപാഷ് ഉൾപ്പടെയുള്ളവർക്ക് മോചനം

Advertisement

സന: യമൻ ഹൂതി വിമതർ ബന്ദിയാക്കിയ കോഴിക്കോട് സ്വദേശി ദിപാഷ് ഉൾപ്പടെയുള്ളവർക്ക് മോചനം.

കോഴിക്കോട് ഇരിങ്ങത് സ്വദേശി ദിപാഷ്, ആലപ്പുഴ സ്വദേശി അഖിൽ, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവരാണ് ഹൂതി വിമതർ ബന്ദിയാക്കിയ മലയാളികൾ.

മൂന്ന് മലയാളികൾ ഉൾപ്പടെ 11 ഇന്ത്യക്കാരെയായിരുന്നു ഹൂതി വിമതർ ബന്ധികളാക്കിയത്. ഇവർക്ക് രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങാൻ സാധിച്ചേക്കും.നിലിവിൽ ഇവർ ഒമാനിലേക്കുള്ള വിമാന യാത്രയിലാണ്.

നാലു മാസം മുൻപാണ് ഇവർ ജോലി ചെയ്തിരുന്ന കപ്പൽ യമൻ ഹൂതി വിമതർ തട്ടിക്കൊണ്ടുപോയത്. ഇതോടെ കപ്പലിലുണ്ടായിരുന്നവർ ഹൂതി വിമതരുടെ തടങ്കലിൽ അകപ്പെടുകയായിരുന്നു.

Advertisement