ന്യൂയോർക്ക്: ഏറെക്കാലമായി ഉപഭോക്താക്കൾ കാത്തിരുന്ന റിയാക്ഷൻസ് ഫീച്ചർ ഇന്നുമുതൽ വാട്സ്‌ആപ്പിൽ അവതരിപ്പിക്കുമെന്ന് മെറ്റ മേധാവി മാർക് സുക്കർബർഗ്.
നിലവിൽ ഇൻസ്റ്റഗ്രാം, ടെലിഗ്രാം പോലുള്ള ആപ്പുകളിലാണ് റിയാക്ഷൻസ് നൽകാൻ സാധിക്കുന്നത്.
വാട്സ്‌ആപ്പിൽ സാധാരണ ഇമോജികൾ ഉപയോഗിച്ച് റിയാക്ഷൻ നൽകുന്ന സംവിധാനമാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിട്ടുള്ളത്. തൽക്കാലം ആനിമേറ്റഡ് ഇമോജി വാഗ്ദാനം ചെയ്യുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.
സ്റ്റാറ്റസ് റിയാക്ഷനുകൾക്ക് ആറ് ഇമേജികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ലൈക്ക്, ലവ്, ലാഫ്, ആശ്ചര്യം, സങ്കടം, നന്ദി എന്നിങ്ങനെയാണ് ഇമോജികൾ.