ദുബായ്: ജന്മനാട്ടിലേക്ക് യാത്രചെയ്യുകയായിരുന്ന എത്യോപ്യൻ യുവതിക്ക് ദുബായ് വിമാനത്താവളത്തിൽ സുഖപ്രസവം.വിമാനത്താവളത്തിലെ കാത്തിരിപ്പിനിടെ വേദനയുണ്ടാകുകയും ഏറെ പരിഭ്രമിക്കുകയുമായിരുന്നു.
ഉടൻ തന്നെ ദുബായ് പോലീസ് സുരക്ഷാ സേനയെത്തുകയും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തു. മൂന്ന് ചെറിയ മക്കൾ മാത്രമേ കൂടെയുള്ളൂവെന്നതിനാൽ യുവതി ഏറെ പേടിച്ചിരിക്കുന്നു.
സ്വന്തം കാര്യവും അവരുടെ കാര്യങ്ങളും നോക്കാനാകുമോയെന്ന ഭയവും അവരെ അലട്ടിയിരുന്നു. എന്നാൽ പോലീസിന്റെ സമയോചിത ഇടപെടൽ ഓപ്പറേഷൻ റൂമിൽ അടിയന്തര പ്രസവത്തിനുള്ള സംവിധാനങ്ങൾ ഒരുക്കി. ആരോഗ്യവകുപ്പുമായി ചേർന്ന് ഏറ്റവും മികച്ച സൗകര്യങ്ങൾ എല്ലാം തന്നെ മിനിറ്റുകൾ കൊണ്ട് സജ്ജമാക്കിയിരുന്നു. അവിടെ അവർ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. തുടർന്ന് ലത്തീഫ വുമൺ ആൻഡ് ചിൽഡ്രൻ ആശുപത്രിയിലേക്ക് ഇവരെ മാറ്റുകയും ചെയ്തു.