ന്യൂയോർക്ക്: കോവിഡ് ഏറ്റവുമധികം നാശംവിതച്ച രാജ്യമായിരുന്നു അമേരിക്ക. കോവിഡ് ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്ന രാജ്യത്തിന് പുതിയ ഭീഷണിയാവുകയാണ് കുരങ്ങുപനി.
ഈ വർഷം റിപ്പോർട്ട് ചെയ്ത ആദ്യ കേസാണിത്. കാനഡയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രവിൻഷൻ അറിയിച്ചു. രോഗിയുമായി സമ്ബർക്കം വന്നവരെ നിരീക്ഷിക്കുകയാണെന്നും കൂടുതൽ പേരിലേക്ക് രോഗം പകരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സാധാരണയായി ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രമേ കുരങ്ങു പനി റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ. എന്നാൽ ഇത്തവണ യൂറോപ്പിനെയാകെ പിടിച്ചു കുലുക്കുന്ന രീതിയിലാണ് കുരങ്ങുപനിയുടെ പോക്ക്. പോർച്ചുഗലിൽ അഞ്ച് പേർക്കും ബ്രിട്ടണിൽ രണ്ട് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെയിനിലെ സെൻട്രൽ മാഡ്രിഡിൽ മാത്രം 23 കേസുകൾ കണ്ടെത്തിയെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിച്ചത്.