നേപ്പാള്‍ യാത്രക്കൊരുങ്ങുന്നവര്‍ ശ്രദ്ധിക്കുക

Advertisement

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വിനോദസഞ്ചാരമേഖലയാണ് നേപ്പാള്‍. ഇവിടേക്കുള്ള വ്യോമയാത്രയാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ കുടുംബം അടക്കം 22 പേര്‍ യാത്ര ചെയ്ത ഒരു വിമാനം അപകടത്തില്‍ പെട്ടത്. ഏറെ കഷ്ടപ്പെട്ടാണ് ഈ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ സാധിച്ചത്. 13000 അടി ഉയരത്തില്‍ വച്ച് വിമാനത്തിന്റെ റഡാര്‍ ബന്ധം വിച്ഛേദിക്കപ്പെട്ടു. വിമാനത്തിനുള്ളില്‍ മുപ്പത് മിനിറ്റോളം ഓക്‌സിജന്‍ സപ്പോര്‍ട്ടും യാത്രക്കാര്‍ക്ക് ആവശ്യമായി വന്നു. ഇത്തരം സ്ഥിതിഗതികള്‍ വലിയ അപകടത്തിലേക്ക് നയിക്കാം. വൈമാനികന്റെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ് വലിയ അപകടത്തിലേക്ക് കാര്യങ്ങള്‍ പോകാതിരുന്നത്.

കൂര്‍ത്ത മലനിരകളും മോശം കാലാവസ്ഥയും ഇടുങ്ങിയ ഇടങ്ങളുമെല്ലാം നേപ്പാള്‍ യാത്രക്ക് കനത്ത വെല്ലുവിളികളാകുന്നു. 2018ല്‍ നേപ്പാളിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 15.45ശതമാനം വര്‍ദ്ധനയുണ്ടായി. എന്നാല്‍ പിന്നീട് 2019-20 കാലത്ത് ഇതില്‍ അല്‍പ്പം ഇടിവ് രേഖപ്പെടുത്തി. കോവിഡ് മൂലം യാത്രയില്‍ വന്ന നിയന്ത്രണങ്ങളാണ് ഇതിന് കാരണം.

കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്തുണ്ടാകുന്ന അപകടങ്ങളില്‍ വന്‍ കുറവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഹെലികോപ്ടര്‍ അപകടങ്ങള്‍ ഇവിടെ പതിവാണ്. വിനോദസഞ്ചാര, രക്ഷാദൗത്യങ്ങള്‍ക്കായി കൂടുതലും നേപ്പാള്‍ ആശ്രയിക്കുന്നത് രാജ്യത്തുണ്ടായ 19 ആകാശ അപകടങ്ങളില്‍ ചെറു വിമാനങ്ങളാണ് 16എണ്ണവും എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ചെറു വിമാനങ്ങളുടെ സേവനങ്ങള്‍ക്ക് വ്യോമയാന അധികൃതര്‍ കൂടുതല്‍ സുരക്ഷ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുകയും അവ കാര്യക്ഷമമായി നടപ്പാക്കുകയും അക്കാര്യം പരിശോധിച്ച് ഉറപ്പാക്കുകയും വേണം.

Advertisement