ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാന്റെ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫ് അന്തരിച്ചതായി പ്രചരിച്ച അഭ്യൂഹം ആശയക്കുഴപ്പം സൃഷ്ടിച്ചു. പാക്കിസ്ഥാനിൽനിന്നുള്ള ചില മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് വാർത്ത നൽകിയത
എന്നാൽ, ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് പിന്നീട് വിശദീകരണം വന്നതോടെ പാക്ക് മാധ്യമങ്ങൾ വാർത്ത പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്. രോഗബാധിതനായ അദ്ദേഹം വീട്ടിലുണ്ടെന്ന് പാക്ക് മാധ്യമപ്രവർത്തകനായ വജാഹദ് കാസ്മി ട്വീറ്റ് ചെയ്തു.
പിന്നീട് മുഷറഫിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹത്തിന്റെ കുടുംബവും ആരോഗ്യ സ്ഥിതി വിശദീകരിച്ച് പോസ്റ്റിട്ടു.
‘അദ്ദേഹം (പർവേസ് മുഷറഫ്) വെന്റിലേറ്ററിലല്ല. അസുഖബാധിതനായി കഴിഞ്ഞ മൂന്നു മാസമായി അദ്ദേഹം ആശുപത്രിയിലാണ്. അവയവയങ്ങളുടെ പ്രവർത്തനം തകരാറിലായതിനാൽ പൂർണ സൗഖ്യം അസാധ്യമായ തീർത്തും ദുഷ്കരമായ ഘട്ടമാണിത്. അദ്ദേഹത്തിന്റെ ദൈനംദിന ജീവിതം എളുപ്പമാക്കാൻ പ്രാർഥിക്കുമല്ലോ’ – കുടുംബം ട്വീറ്റ് ചെയ്തു.