യുഎൻ പൊതുസഭ പ്രമേയത്തിൽ ഹിന്ദിക്ക് പ്രത്യേക പരാമർശം

Advertisement

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ പൊതുസഭ പ്രമേയത്തിൽ ഹിന്ദിക്ക് പ്രത്യേക പരാമർശം. ബഹുഭാഷ സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച പ്രമേത്തിലാണ് പരാമർശം.

യുഎൻ പൊതുസഭ വെള്ളിയാഴ്ച്ച കൊണ്ടുവന്ന പ്രമേയത്തിലാണ് ഹിന്ദിക്ക് പ്രത്യേകം പരാമർശം ലഭിച്ചത്. കൂടാതെ ഉറുദു, ബംഗ്ലാ, ഭാഷകളും യുഎൻ പ്രമേയത്തിൽ പരാമർശിക്കപ്പെട്ടു

യുഎനിന്റെ ഔദ്യോഗിക അനൗദ്യോഗിക ആശയവിനിമയങ്ങളിൽ വിവിധ ഭാഷകൾ കൂടി ഉൾപ്പെടുത്തണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതാദ്യമായാണ് ഹിന്ദി ഇത്തരത്തിലൊരു പരാമർശത്തിന് വിധേയമാവുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം അംഗം ടിഎസ് തിരുമൂർത്തി വ്യക്തമാക്കി.

ഇതോടെ യുഎൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ മെസ്സേജുകൾക്കും മറ്റുപ്രധാന വിനിമയ പ്രക്രിയകൾക്കും ഉപയോഗപ്പെടുത്തി ഹിന്ദി പ്രചരിപ്പിക്കുന്നതിന് വഴി തുറക്കുമെന്ന് ടിഎസ് തിരുമൂർത്തി വിശദീകരിച്ചു.

യുഎന്നിന്റെ ഔദ്യോഗിക ഭാഷകൾക്ക് പുറമേ അനൗദ്യോഗികമായ സംവിധാനമായി മറ്റുഭാഷകൾ കൂടി ഉപയോഗിക്കുന്നത് പരിഗണിക്കുന്നതാണ് പ്രമേയം. അറബിക്ക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നീ ആറുഭാഷകളെയാണ് യുഎൻ ഔദ്യഗിക ഭാഷകളായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ യുഎന്നിന്റെ പ്രവർത്തനങ്ങളെ കൂടുതൽ സുഗമമാക്കുന്നതിന് ബഹുഭാഷസംവിധാനം സ്വീകരിക്കുന്നത് കൂടുതൽ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

യുഎൻ ജനറൽ അസംബ്ലിയിൽ ഇന്ത്യടക്കമുള്ള നിരവധി രാജ്യങ്ങൾ വിവിധഭാഷകൾ തുല്യ മാനദണ്ഡങ്ങൾ പാലിച്ച്‌ യുഎന്നിന്റെ ആശയവിനിമയങ്ങളുടെ ഭാഗമാക്കണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്.

Advertisement