നുപൂര്‍ ശര്‍മ്മ വിവാദം: കുറച്ച് കൂടി നന്നായി കൈകാര്യം ചെയ്യാമായിരുന്നുവെന്ന് ചൈന, ഇത് പറയാന്‍ ചൈനയ്ക്ക് എന്ത് അവകാശമെന്ന് വിമര്‍ശനം

Advertisement

ബീജിംഗ്: നുപൂര്‍ ശര്‍മ്മയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കാര്യങ്ങള്‍ കുറച്ച് കൂടി നന്നായി കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പതിവുള്ള വാര്‍ത്താസമ്മേളനത്തില്‍ ചൈനീസ് ടെലിവിഷന്‍ ചാനല്‍ പ്രതിനിധിയുടെ ചോദ്യത്തിന് ഉത്തരമായാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

വ്യത്യസ്ത സംസ്‌കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കണമെന്നാണ് ചൈന വിശ്വസിക്കുന്നത്. എല്ലാവരും സഹവര്‍ത്തിത്വത്തോടെ മുന്നോട്ട് പോകണം. മറ്റുള്ളവരുടെ മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്ന നടപടികളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞ് നില്‍ക്കണം.

എന്നാല്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള നടപടികളില്‍ ലോകരാജ്യങ്ങള്‍ വിമര്‍ശിക്കുന്ന ഒരു രാജ്യത്ത് നിന്നാണ് ഇത്തരമൊരു പ്രതികരണം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ആയിരക്കണക്കിന് ഉഗ്വിറുകളെയാണ് ചൈന റീജ്യണല്‍ ക്യാമ്പുകളിലേക്ക് അയച്ചത്. എല്ലാ ഇസ്ലാമിക രാഷ്ട്രങ്ങളും ഈ നടപടിയില്‍ പ്രതികരിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ജിസിസിയും പാകിസ്ഥാനും അടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങള്‍ ചൈനയുടെ വലിയ വാണിജ്യ പങ്കാളിയായതിനാലാണ് ഇതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ ചൈനയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്ന് കാട്ടി അവര്‍ അപലപിച്ചിരുന്നു.

Advertisement