ദുബായ്: എമിറേറ്റ് ഐഡിയ്ക്ക് (emirate id) പ്രവാസിയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമാണ് ഉള്ളത്. പുതുതായി എമിറേറ്റ് ഐഡിയില്‍ നിരവധി മാറ്റങ്ങള്‍ അധികൃതര്‍ കൊണ്ടുവന്നിട്ടുണ്ട്. അതിനാല്‍ എമിറേറ്റ് ഐഡിയ്ക്കായുള്ള വിവരങ്ങള്‍ നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എമിറേറ്റ്സ് ഐഡിയിലെ ചിത്രം(emirate id image) ഓണ്‍ലൈനായി നല്‍കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡം സംബന്ധിച്ച് ഫെഡറല്‍ അതോറിറ്റി മാര്‍ഗനിര്‍ദേശം പുറത്തിറക്കി. അവ ഇങ്ങനെ
ആറു മാസത്തിനുള്ളില്‍ എടുത്ത കളര്‍ ചിത്രമാകണം. പശ്ചാത്തലം വെളുത്ത പ്രതലം ആയിരിക്കണം.
സ്വാഭാവിക മുഖഭാവം. അധിക ഭാവപ്രകടനങ്ങള്‍ പാടില്ല.
ക്യാമറിയിലേക്ക് നേരെ നോക്കിയിരിക്കണം. ചരിഞ്ഞ മുഖം പാടില്ല.
കണ്ണ് തുറന്നു പിടിക്കണം. നിറങ്ങളോടു കൂടിയ ലെന്‍സുകള്‍ പാടില്ല.
കണ്ണടകള്‍ ഉപയോഗിക്കുന്നവര്‍ വെളിച്ചം കണ്ണടയില്‍ പ്രതിഫലിക്കാതെയും കണ്ണിന്റെ കാഴ്ച മറയ്ക്കാതെയും ഫോട്ടോ എടുക്കണം.
പാസ്പോര്‍ട്ടിലെ ചിത്രത്തിനു സമാനമായ വേഷമാകാം. മതവിശ്വാസവുമായി ബന്ധപ്പെട്ട തലക്കെട്ടുകളാകാം