പട്ടിണി മൂലം ലോകം കൊടും വിപത്തിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സംഘടന

Advertisement

ന്യൂയോർക്ക്: പട്ടിണി മൂലം ലോകം കൊടും വിപത്തിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സംഘടന തലവൻ അന്റോണിയോ ഗുട്ടറസ്.പല പ്രദേശത്തും പട്ടിണി ഓരേ സമയം റിപ്പോർട്ട് ചെയ്യുന്നത് ആപൽക്കരമാണെന്നും യുഎൻ സെക്രട്ടറി ജനറൽ വ്യക്തമാക്കി.2022 വർഷത്തെക്കാൾ മോശം അവസ്ഥയായിരിക്കും 2023ൽ എന്ന് സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകി.

വികസിത രാജ്യങ്ങൾ പങ്കെടുത്ത ചടങ്ങിൽ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.യുക്രെയ്ൻ യുദ്ധം, കൊറോണ മഹാമാരി, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ ലോകത്ത് അഭൂതപൂർവ്വമായ പട്ടിണി പ്രശ്‌നം സൃഷ്ടിക്കുകയും നൂറ് ദശലക്ഷത്തിലധികം പേരെ ബാധിക്കുകയും ചെയ്യുന്നു.

വർധിച്ചുവരുന്ന രാസവള, കീടനാശിനി വില ഏഷ്യ, ആഫ്രിക്ക,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കർഷകർക്ക് പ്രഹരം ആകുന്നു. ഈ വർഷത്തെ ഭക്ഷ്യക്ഷാമം വരും വർഷത്തിൽ കൊടും വിപത്താകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പ്രത്യാഘാതം ഒരു രാജ്യത്തിനും താങ്ങാനാകില്ലെന്നും കൂട്ടിച്ചേർത്തു. യുക്രെയിനിലേക്ക് ആഹാരപദാർത്ഥങ്ങൾ യുഎൻ ഇടനിലക്കാർ വഴി എത്തിക്കുന്നുണ്ട്.
സ്വകാര്യ മേഖലയെ ആഗോള മാർക്കറ്റിൽ സ്ഥിരപ്പെടുത്താനും ശ്രമം നടക്കുന്നതായി അറിയിച്ചു.രാജ്യങ്ങൾ തിരിച്ച്‌ അടയ്‌ക്കേണ്ട കടത്തിനു കാലതാമസവും ഉറപ്പാക്കിയിട്ടുണ്ട്.