ന്യൂയോർക്ക്: വീഡിയോ സെൽഫി ഉപയോഗിച്ച് പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനവുമായി ഇൻസ്റ്റഗ്രാം. കുട്ടികളുടെ പ്രായം കണ്ടുപിടിക്കാൻ പുതിയ അൽഗോരിതം.പുതിയ അൽഗോരിതത്തിലൂടെ വികസിപ്പിച്ച ഫേഷ്യൽ അനാലിസിസ് സോഫ്റ്റ്‌വെയറോടു കൂടിയ വീഡിയോ സെൽഫി ഫീച്ചർ ഉടൻ ലഭ്യമാകും.
നിലവിലെ മാനദണ്ഡം അനുസരിച്ച് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ 13 വയസിന് മുകളിലുള്ളവർ ആയിരിക്കണം. എന്നാൽ, തെറ്റായ ജനന തീയതി നൽകി കുട്ടികൾ ഈ മാനദണ്ഡം ലംഘിക്കാറുണ്ട്. പുതിയ ഫീച്ചർ വരുന്നതോടെ, ഇത്തരത്തിലുള്ള ലംഘനങ്ങൾ തടയാൻ സാധിക്കും.
യുകെ ഡിജിറ്റൽ ഐഡിന്റിഫിക്കേഷൻ സേവന ദാതാവായ യോറ്റിയുടെ സഹായത്തോടെയാണ് ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. ഇൻസ്റ്റാഗ്രാം വീഡിയോ സെൽഫികൾ അപ്‌ലോഡ് ചെയ്യുമ്ബോൾ മുഖം വിശകലനം ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഈ ഫീച്ചറിന് പിന്നിൽ പ്രവർത്തിക്കുന്നത്. വീഡിയോ സെൽഫി വഴി ലഭിക്കുന്ന ചിത്രങ്ങൾ പ്രായം പരിശോധിച്ച് കഴിഞ്ഞതിനുശേഷം നീക്കം ചെയ്യുമെന്ന് കമ്പനികൾ ഉറപ്പുനൽകുന്നുണ്ട്