ബർലിൻ : രണ്ടാം ലോകമഹായുദ്ധ കാലത്ത് നാത്സി തടങ്കൽപ്പാളയത്തിൽ നടന്ന കൂട്ടക്കൊലക്ക് കൂട്ടുനിന്നതിന്റെ പേരിൽ 101 വയസ്സുള്ളയാൾക്ക് ശിക്ഷ.
3518 പേരുടെ കൂട്ടക്കൊലയ്ക്ക് അന്ന് നാത്സി ഗാർഡ് ആയി ജോലി ചെയ്യവെ ഒത്താശ ചെയ്തുവെന്ന് കണ്ടെത്തിയാണ് എസ്.ജോസഫ് എന്നയാളെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചത്. പ്രതിയുടെ പ്രായാധിക്യം കാരണം ഒരു ദിവസം രണ്ട് മണിക്കൂർ വീതം മാത്രമാണ് വിചാരണ നടന്നത്.
താൻ ഗാർഡ് ആയല്ല ജോലി ചെയ്തതെന്നും , കൃഷിക്കാരനായാണ് ജോലി നോക്കിയിരുന്നതെന്നുമുള്ള ജോസഫിന്റെ വാദം കോടതി അംഗീകരിച്ചില്ല. ബർലിനു സമീപമുള്ള ക്യാംപിൽ 1942 മുതൽ 1945 വരെ ഇയാൾ നാത്സി പാർട്ടിയുടെ പാരാമിലിറ്ററി വിഭാഗത്തിൽ ജോലി ചെയ്തിരുന്നതായി കോടതി പിന്നീട് കണ്ടെത്തുകയായിരുന്നു. കൂട്ടക്കുരുതിയെ ഇയാൾ പിന്തുണച്ചതായും തെളിഞ്ഞ സാഹചര്യത്തിലാണ് ശിക്ഷാനടപടി.