ഇസ്ലാമാബാദ്: രാജ്യത്തെ വിവിധ ജയിലുകളിലായി 682 ഇന്ത്യാക്കാര്‍ കഴിയുന്നുണ്ടെന്ന് പാക് അധികൃതര്‍. തങ്ങളുടെ രാജ്യത്തെ സാധാരണ തടവുകാരുടെയും മിന്‍പിടുത്ത തൊഴിലാളികളുടെയും പട്ടിക ഇരുരാജ്യങ്ങളും പരസ്പരം കൈമാറി.
2008ലെ കരാര്‍ പ്രകാരം ഇത്തരത്തില്‍ രണ്ട് തവണ പട്ടിക കൈമാറണം. ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് പട്ടിക കൈമാറേണ്ടത്.
പാകിസ്ഥാനില്‍ തടവില്‍ കഴിയുന്നവരില്‍ 633 പേരും മീന്‍പിടുത്തക്കാരാണ്. ബക്കിയുള്ളവര്‍ സാധാരണ തടവുകാരും.
461 പാക് തടവുകാരാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 345 സാധാരണത്തടവുകാരും 116 മീന്‍പിടിത്തക്കാരുമുണ്ട്. പാക് ജയിലില്‍ കഴിയുന്ന 536 മീന്‍പിടുത്തക്കാരെയും തടവ് കാലാവധി അവസാനിച്ച മൂന്ന് സാധാരണ തടവുകാരെയും വിട്ടയക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.