ദോഹ: പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മകളായ ഒപെകും നോൺ ഒപെകും എണ്ണ ഉൽപാദനം ആഗസ്റ്റിൽ വർധിപ്പിക്കാൻ തീരുമാനിച്ചു.
പ്രതിദിനം 6,48,000 ബാരലിന്റെ വർധനയാണ് 33 രാജ്യങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മ പ്രഖ്യാപിച്ചത്. വിഡിയോ കോൺഫറൻസ് വഴി നടത്തിയ 30ാമത് മന്ത്രിതല യോഗത്തിലാണ് തീരുമാനം.
ജൂലൈയിൽ 6,48,000 ബാരൽ വർധിപ്പിക്കാൻ കഴിഞ്ഞ മന്ത്രിതല യോഗത്തിൽ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ, മാസത്തിൽ 4,32,000 ബാരൽ വീതം വർധിപ്പിച്ചുവരുകയാണ്. ഇതിൽനിന്ന് ഗണ്യമായ വർധനയാണ് ജൂലൈയിൽ വരുത്തിയത്. ഈ തോത് ആഗസ്റ്റിലും തുടരും. 31ാമത് മന്ത്രിതല യോഗം ആഗസ്റ്റ് മൂന്നിന് നടത്താനും തീരുമാനമായി. തുടർന്നുള്ള മാസങ്ങളിൽ ഉൽപാദനം വർധിപ്പിക്കണോ എന്ന് ഈ യോഗത്തിൽ തീരുമാനിക്കും.