ന്യൂഡല്‍ഹി: സാമ്പത്തിക കര്‍മ്മസേന( ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്-എഫ്എടിഎഫ്) പുതിയ അധ്യക്ഷനായി ഇന്ത്യാക്കാരനായ രാജാകുമാറിനെ തെരഞ്ഞെടുത്തു. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആളാണ് രാജാകുമാര്‍.
ആഗോളതലത്തിലുള്ള കള്ളപ്പണം വെളുപ്പിക്കല്‍-പണം ഉപയോഗിച്ചുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിവയെ നിയന്ത്രിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സാമ്പത്തിക കര്‍മ്മസേന. പുതിയ പ്രസിഡന്റിന്് ഈ രംഗത്ത് കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കുമെന്ന് സംഘടന പ്രത്യാശ പ്രകടിപ്പിച്ചു.
ജര്‍മ്മനിയില്‍ നിന്നുള്ള മാര്‍ക്കസ് പ്ലയറിന് പകരക്കാരനായാണ് രാജ്ാകുമാര്‍ എത്തിയിരിക്കുന്നത്. സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ഉന്നത ചുമതലകള്‍ കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് ഇദ്ദേഹം.മുപ്പത്തഞ്ച് വര്‍ഷത്തോളം അദ്ദേഹം വിവിധ ചുമതലകള്‍ കൈകാര്യം ചെയ്തു. നിലവില്‍ അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തില്‍ ആഗോള ഉപദേശകനായി പ്രവര്‍ത്തിക്കുകയായിരുന്നു.