മോഷ്ടാക്കള്‍ക്ക് പണം വേണ്ട പകരം വേണ്ടത് ഈ നായകളെ..

Advertisement


കാലിഫോര്‍ണിയ: അമേരിക്കയില്‍ ഇപ്പോള്‍ ഏറ്റവും ലാഭമേറിയ വ്യവസായമായി മാറിയിരിക്കുന്നു ബുള്‍ഡോഗ് വിപണി. പതിനായിരക്കണക്കിന് ഡോളറുകള്‍ക്കാണ് ഇവിടെ ഫ്രഞ്ച് ബുള്‍ഡോഗ് ഇനത്തില്‍ പെട്ട നായക്കുഞ്ഞുങ്ങള്‍ വിറ്റ് പോകുന്നത്.

ഈ ഇനത്തില്‍ പെട്ട നായകളെ വാങ്ങാനെത്തുന്നവര്‍ക്ക് മുന്നില്‍ മൃഗഡോക്ടറുടെ സര്‍ട്ടഫിക്കറ്റും നായക്ക് കഴിക്കാന്‍ നല്‍കുന്ന വസ്തുക്കളുടെ വിവരങ്ങളുമാണ് പ്രധാനമായും കാട്ടേണ്ടത്. ഈ നായകള്‍ക്ക് വിപണിയില്‍ വന്‍ വിലയുള്ളതിനാല്‍ തന്നെ ഇവയുടെ സംരക്ഷണത്തിനായി തങ്ങള്‍ തോക്കുമായാണ് നടക്കുന്നതെന്നും ഉടമകള്‍ വ്യക്തമാക്കുന്നു. അണ്ടിപ്പരിപ്പ് അടക്കമുള്ള വിശിഷ്ട ഭോജ്യങ്ങളാണ് ഇവയ്ക്ക് നല്‍കുന്നത്. മുപ്പതിനായിരം ഡോളറാണ് ഈ പ്രത്യേകതകള്‍ നിറഞ്ഞ ബുള്‍ഡോഗിന്റെ വില.

ഇവയുടെ പ്രത്യേകതരം ചെവികളും ഭാവവും എല്ലാം ഒരുപാട് പേരെ ഇവരുടെ പ്രിയപ്പെട്ടവരാക്കുന്നു. പോപ്പ്‌സ്റ്റാറുകളുടെയും കായികതാരങ്ങളുടെയും എല്ലാം അരുമകളായി മാറുകയാണ് ഇവ. പലരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് കൊണ്ട് തന്നെ പലപ്പോഴും ഇവയുടെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലും ഇടംപിടിക്കുന്നു. ലാബ്രഡോറിന് ശേഷം അമേരിക്കയില്‍ ഏറ്റവും പ്രിയമുള്ള നായകളായി ഇവ മാറിയിരിക്കുന്നു.

ഇവ വന്‍തോതില്‍ മോഷ്ടിക്കപ്പെടുന്നുമുണ്ട്. മിയാമി, ന്യൂയോര്‍ക്ക്, ചിക്കാഗോ, ഹൂസ്റ്റണ്‍ തുടങ്ങിയ മേഖലകളില്‍ നിന്ന് ഫ്രഞ്ച് ബുള്‍ഡോഗുകള്‍ മോഷണം പോയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലപ്പോഴും ഇവയെ തോക്ക് ചൂണ്ടിയാണ് മോഷ്ടിച്ച് കൊണ്ടു പോകുന്നത്.

ലേഡി ഗാഗയുടെ രണ്ട് ബുള്‍ ഡോഗുകളെയാണ് അവരുടെ നായവളര്‍ത്തല്‍കാരനില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.