ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി; ബോറിസ് ജോൺസൺ സർക്കാരിലെ രണ്ട് മന്ത്രിമാർ രാജിവച്ചു

Advertisement

ലണ്ടൻ: ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് ബോറിസ് ജോൺസൺ സർക്കാരിലെ രണ്ട് മന്ത്രിമാർ രാജിവച്ചു.

ധനകാര്യമന്ത്രി റിഷി സുനക്, ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് എന്നീ മന്ത്രിമാരാണ് രാജിക്കത്ത് നൽകിയത്. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിലപാടുകളിൽ വിയോജിച്ചാണ് രാജി

ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ വേട്ടയാടുന്ന ബോറിസ് ജോൺസന് കനത്ത തിരിച്ചടിയാണ് മന്ത്രിമാരുടെ രാജിയോടെ ഉണ്ടായിരിക്കുന്നത്. ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചിരുന്നു. ക്രിസ് പിഞ്ചർ അനവധി ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനാണെന്നിരിക്കെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പിഞ്ചറെ നീക്കി. ഇക്കാര്യത്തിൽ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം പുകയുകയാണ്. ഈ സാഹചര്യത്തിലാണ് ബോറിസ് ജോൺസൺ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരുടെ രാജി. ഇതോടെ ബോറിസ് സർക്കാരിന് വലിയ പ്രതിസന്ധിയാണ് രാജ്യത്തുയരുന്നത്.

Advertisement