അമേരിക്കയില്‍ തൊഴില്‍ വിപണി കുതിക്കുന്നു, തൊഴിലില്ലായ്മ നിരക്ക് 3.6ശതമാനം

Advertisement


വാഷിംഗ്ടണ്‍: അമേരിക്കന്‍ തൊഴില്‍ദായകര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ജീവനക്കാരെ ജൂണ്‍ മാസത്തില്‍ നിയമിച്ചതായി റിപ്പോര്‍ട്ട്. അതോടൊപ്പം തന്നെ വേതനത്തിലും മികച്ച വര്‍ദ്ധനവ് ഉണ്ട്.

കമ്പനികള്‍ തൊഴില്‍ സമയം കുറച്ചിട്ടില്ലെന്നും ഫെഡറല്‍ റിസര്‍വിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ കോവിഡ് മഹാമാരിക്കാലത്തേതിന് മുമ്പാണ്ടായിരുന്നതില്‍ നിന്ന് ഇടിവുണ്ടായിട്ടുണ്ട്.

ഇപ്പോഴത്തെ തൊഴില്‍ അംഗസംഖ്യ മാന്ദ്യത്തിന് യാതൊരു സാധ്യതയുമില്ലെന്ന സൂചനയാണ് നല്‍കുന്നത്. ജൂണിലെ തൊഴിലില്ലായ്മ നിരക്ക് കേവലം 3.6ശതമാനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.