കുട്ടികളുടെ സ്‌ക്രീന്‍ടൈം ഇനി പഴങ്കഥ; പകരം ഇനി നിലവാരത്തില്‍ ശ്രദ്ധിക്കാം

Advertisement


സിഡ്‌നി: കുട്ടികള്‍ എത്ര നേരം സ്‌കീന്‍ ഉപയോഗിക്കുന്നു എന്നതായിരുന്നു രക്ഷിതാക്കളുടെ ഏറ്റവും വലിയ ആശങ്ക. എന്നാല്‍ ഇപ്പോഴിതാ കഥ മാറിയിരിക്കുന്നു. കുട്ടികള്‍ എങ്ങനെ ഫലപ്രദമായി സ്‌കീന്‍ വിനിയോഗിക്കുന്നു എന്നതാണ് ഇപ്പോഴത്തെ ചിന്താവിഷയ

ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ അവധിക്കാലമാണ്. ഇതോടൊപ്പം മഴയും നല്ല തണുപ്പുമുണ്ട് അത് കൊണ്ട തന്നെ മിക്ക കുട്ടികളും വീട്ടിനുള്ളില്‍ തള്ക്കപ്പെട്ടിരിക്കുന്നു. അത് കൊണ്ട് തന്നെ കുട്ടികള്‍ എത്രമാത്രം സ്‌ക്രീന്‍ടൈം ഉപയോഗിക്കാം എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍.

നാല് വയസുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സ്ഥിരം ചോദ്യമായിരുന്നു ഇതെന്ന് ശൈശവ ഗവേഷകര്‍ പറയുന്നു. എത്രമാത്രം സ്‌ക്രീന്‍ ടൈമാണ് കൂടുതല്‍. എന്റെ കുട്ടികള്‍ എത്രസമയം സ്‌ക്രീനിന് മുന്നില്‍ ചെലവിട്ടാല്‍ താന്‍ ആശങ്കപ്പെടണം തുടങ്ങി ഏറെ ചോദ്യങ്ങള്‍ രക്ഷിതാക്കള്‍ മുമ്പ് ചോദിച്ചിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു.

തനിക്ക് എന്തെങ്കിലും മാന്ത്രിക ശക്തി ഉണ്ടായിരുന്നെങ്കില്‍ ഈ ചോദ്യത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടേനെ എന്നും അദ്ദേഹം പറയുന്നു. ഇതിന് പകരം നാം സ്‌ക്രീന്‍ ഗുണമേന്‍മയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സ്‌ക്രീന്‍ ടൈം സംബന്ധിച്ച് ദേശീയവും അന്തര്‍ദ്ദേശീയവുമായ പല ധാരണകളുമുണ്ട്. കുട്ടികളുടെ പ്രായം അടിസ്ഥാനമാക്കിയാണ് ഇത് നിര്‍വചിക്കുന്നത്. ഓസ്‌ട്രേലിയയില്‍ രണ്ട് മുതല്‍ അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് ദിവസം ഒരു മണിക്കൂര്‍ സ്‌ക്രീന്‍ ടൈം ആകാമെന്ന് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. അഞ്ച് മുതല്‍ പതിനേഴ് വയസ് വരെ പ്രായമുള്ള കുട്ടികളില്‍ ഇത് രണ്ട് മണിക്കൂറില്‍ കൂടരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇതില്‍ വിദ്യാലയത്തിലെ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

എന്നാല്‍ ഈ സമയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നത് തെല്ലും ഉചിതമല്ലെന്ന് രാജ്യത്തെ മിക്ക രക്ഷിതാക്കളും ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. കൂടിയ സ്‌ക്രീന്‍ സമയ ദൈര്‍ഘ്യമാണ് കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് രക്ഷിതാക്കളെ ഇപ്പോള്‍ ഏറ്റവും ഏറെ അലട്ടുന്നത്. 90 ശതമാനം രക്ഷിതാക്കളുടെയും വലിയ പ്രശ്‌നമാണിതെന്നും അടുത്തിടെ നടത്തിയ ഒരു സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഈസമയം സംബന്ധിച്ച ചര്‍ച്ചകളുടെ കാലം കഴിഞ്ഞുവെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ആര്‍ക്ക് വേണ്ടിയും നിര്‍ദ്ദേശിക്കേണ്ടതുമില്ലെന്നാണ് ഇവരുടെ അഭിപ്രായം. എന്നാല്‍ ഇവര്‍ സ്‌ക്രീനില്‍ എന്ത് കാണുന്നു എങ്ങനെ കാണുന്നു എന്നതാണ് വിഷയം. ഈ ഡിജിറ്റല്‍ ലോകത്ത് കുട്ടികള്‍ എങ്ങനെ ഏറ്റവും നന്നായി സ്‌ക്രീന്‍ ഉപയോഗിക്കുന്നു എന്നാണ് ഗവേഷകര്‍ പരിശോധിക്കുന്നത്. രക്ഷിതാക്കളുടെ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ജനകീയമായ ചര്‍ച്ചകള്‍ വേണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ കുട്ടികള്‍ എന്ത് കാണുന്നു എന്ന് കളിക്കുന്നു. ഇതിനെ കോ വ്യൂവിംഗ് എന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ ടെലിവിഷന്‍ കാണുകയോ വീഡിയോ ഗെയിം കളിക്കുകയോ ചെയ്യുന്നതിലൂടെ കുട്ടികള്‍ അവരുടെ ഭാഷ പരമായ എഴുതാനും പറയാനുമുള്ള ശേഷി വികസിപ്പിക്കുന്നുണ്ടോ. .കാണുന്ന സമയത്ത് അത് എന്താണെന്ന് വിശദീകരിക്കാന്‍ കുട്ടികളോട് രക്ഷിതാക്കള്‍ക്ക് ആവശ്യപ്പെടാം. നിങ്ങള്‍ കണ്ടതില്‍ എന്താണ് ശ്രദ്ധിച്ചത് ഇതില്‍ നിന്ന് എന്ത് മനസിലാക്കി എന്ന വിധത്തിലൂള്ള ചോദ്യമാകാം.

ഇതിലൂടെ കുട്ടികള്‍ മനസിലാക്കുന്നത് നമ്മുടെ മൂല്യങ്ങള്‍ക്ക് ചേരുന്നതാണോയെന്നും തിരിച്ചറിയാം. നിങ്ങളുടെ പ്രശ്‌നങ്ങളുമായി മല്ലടിക്കുന്നതിന് പകരം അവയെക്കുറിച്ച് സംസാരിക്കാം. ഇതിലൂടെ കുട്ടികള്‍ കാണുന്ന മാധ്യമങഘ്ങളെക്കുറിച്ച് അവരെ വിമര്‍ശനാത്മകമായി പഠിപ്പിക്കാനുമാകും.

മറ്റൊരു കാര്യം കുട്ടികള്‍ എന്ത് കാണണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. നമ്മുടെ മൂല്യങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ കുട്ടികള്‍ കാണുന്നത് പ്രോത്സാഹിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. എന്നാല്‍ എല്ലാ പരിപാടികളും ഇത്തരത്തില്‍ പഠിപ്പിക്കുന്നതാകണമെന്നില്ല. എന്നാല്‍ കുട്ടികളുടെ കഴിവും നൈപുണിയും വളര്‍ത്താനുതകുന്ന പരിപാടികള്‍ ഉണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അതായത് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് മികച്ച പരിപാടികള്‍ തെരഞ്ഞെടുത്ത് നല്‍കാന്‍ ശ്രദ്ധിക്കുന്നത് വളരെയേറെ സഹായകമായിരിക്കും. ടിവിയോ ഐപാഡോ ഓണ്‍ ചെയ്ത് നല്‍കിയ ശേഷം പോകാതെ അവര്‍ക്കൊപ്പമിരുന്ന് അവര്‍ എന്താണ് കാണുന്നതും കളിക്കുന്നതും എന്ന് നിരീക്ഷിക്കുകയും വേണം.

Advertisement