ന്യൂയോര്‍ക്ക്: പരിസ്ഥിതി മലിനീകരണം എന്നാല്‍ നമ്മെ സംബന്ധിച്ചിടത്തോളം ഫാക്ടറികളില്‍ നിന്നും വാഹനങ്ങളി്# നിന്നും വരുന്ന മലിനീകരണമാണ്. എന്നാല്‍ നമ്മുടെ വീട്ടിനുള്ളിലെയോ തൊഴിലിടങ്ങളിലെയോ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പുറത്തുള്ള അന്തരീക്ഷ മലിനീകരണത്തെക്കാള്‍ ഇതാണ് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത്.
അകങ്ങളിലെ വിഷകരമായ വസ്തുക്കളാണ് ഇവ ഉണ്ടാക്കുന്നത്. കാര്‍ബണ്‍ മോണോക്‌സൈഡ് വരെയുള്ളവ ഇതിലുള്‍പ്പെടുന്നു. വികസ്വര രാഷ്ട്രങ്ങളെയാണ് വീട്ടകങ്ങളെ അന്തരീക്ഷ മലിനീകരണം ഏറെ ബാധിച്ചിട്ടുള്ളത്. പാചകത്തിനും ചൂടിനുമായി വീട്ടില്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങളാണ് ഇതിന് കാരണം. ഊര്‍ജ്ജക്ഷമമായ വീടുകളില്‍ ജീവിക്കുന്നവരും ഈ പ്രശ്‌നം നേരിടുന്നു. അകത്തുള്ള മലിനീകാരികള്‍ കൂടുതല്‍ ശക്തമായി നമ്മെ ആക്രമിക്കുന്നു. നാം ഏറെ സമയവും അകത്ത് കഴിയുന്നതിനാല്‍ തന്നെ ഇവ നമ്മെ ആക്രമിക്കുന്നതിന്റെ തോതും വര്‍ദ്ധിക്കുന്നു.
വീട്ടകങ്ങളെ അന്തരീക്ഷ മലിനീകരണത്തിന് പലതുണ്ട് കാരണങ്ങള്‍. ചിലതിനെ നമുക്ക് മണത്തിലൂടെ എളുപ്പം തിരിച്ചറിയാനാകും. ചിലതിനെ നാം തിരിച്ചറിയാതെ പോകുന്നു.
സിഗററ്റ് പുകയും പൈപ്പില്‍ നിന്നുള്ള പുകയും സാധാരണ മലിനീകാരികളാണ്. ഇവ വീട്ടിനുള്ളില്‍ കൂടുതല്‍ അപകടകരമായി മാറുന്നു. പുകയില പുക 7000 രാസവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്നു. ഇവയില്‍ 70ശതമാനവും കാഴ്‌സിനോജനുകളാണ്. ഇവ ശ്വസിക്കുന്നതിലൂടെ ഗുരുതര ശ്വാസകോശരോഗങ്ങളിലേക്ക് നാം നയിക്കപ്പെടുന്നു. ഇതിന് പുറമെ ഹൃദയസംബന്ധമായ അസുഖങ്ങളും വന്നു പെടും. ഹൃദയാഘാതമടക്കമുള്ള ഗുരുതര പ്രശ്‌നങ്ങളാണ് ഇതിന്റെ ഫലം.
നേരിട്ടല്ലാതെ നമ്മുടെ ഉള്ളില്‍ എത്തിച്ചേരുന്ന പുകയില പുകയാണ് മറ്റൊരു അപകടകാരി. ഇത്തരത്തില്‍ മറ്റൊരാളിലൂടെ നമ്മിലേക്ക് എത്തുന്ന പുകയിലൂടെ പ്രതിവര്‍ഷം 7300 പുകവലിക്കാത്ത ശ്വാസ കോശാര്‍ബുദ രോഗികള്‍ അമേരിക്കയില്‍ ഉണ്ടാകുന്നുവെന്നാണ് കണക്ക്.
ഡീസല്‍ കാറിലെ പുക ശ്വസിക്കുന്നതിനെക്കാള്‍ പത്ത് മടങ്ങ് അപകടകരമായ അന്തരീക്ഷ മലിനീകരണമാണ് പുകയിലയുടെ പുകയിലൂടെ ഉണ്ടാകുന്നത്. വീട്ടകങ്ങളെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാനകാരണവും ഇത് തന്നെ. മറ്റൊന്ന് പാചക സ്റ്റൗവില്‍ നിന്നുമുള്ളതാണ്. വികസ്വര രാഷ്ട്രങ്ങളില്‍ ഇത് വിറക്, കല്‍ക്കരി, ചാണകം തുടങ്ങിയവ പാചകത്തിന് ഉപയോഗിക്കുന്നതിലൂടെയും കടുത്ത മലിനീകരണം ഉണ്ടാകുന്നു.
പാചക സ്റ്റൗവില്‍ നിന്ന് പുറത്ത് വരുന്ന വാതകങ്ങള്‍ ആസ്തമ, ഹൃദയരോഗങ്ങള്‍, അര്‍ബുദം തുടങ്ങിയവ ഉള്‍പ്പെടെ ഉള്ളവയ്ക്ക് കാരണമാകുന്നു. പാചക സ്റ്റൗ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണമാണ് ലോകത്ത് പ്രതിവര്‍ഷം 43 ലക്ഷം മരണങ്ങള്‍ക്കും കാരണമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണ്.
ശുചീകരണത്തിന് നാം ഉപയോഗി്ക്കുന്ന പല രാസവസ്തുക്കളും ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണവും ചെറുതല്ല. ഇവയില്‍ പലതും വിഷപ്പുക ഉണ്ടാക്കുന്നു. ഇത് ശ്വസിക്കുന്നത് ഏറെ അപകടകരമാണ്. ഭിത്തികളിലും തറയിലും അടിത്തറയിലും മറ്റുമുള്ള പായലുകളും വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. അരുമമൃഗങ്ങളിലെ താരനും ചെള്ളും പോലുള്ളവയും വലിയ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നു.
വീട്ടകങ്ങളെ ഈ അന്തരീക്ഷ മലിനീകരണത്തിന് ഒരു സുസ്ഥിര പരിഹാരം സാധ്യമല്ല. എങ്കിലും ഇവ കുറയ്ക്കാന്‍ ചില നടപടികള്‍ എടുക്കാനാകും. വീട്ടിനുള്ളില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കുക എന്നതാണ് ഇതില്‍ പ്രധാനം. ഇതിലൂടെ മലിനമാക്കപ്പെട്ട വായു പുറത്ത് പോകുകയും നല്ല വായു അകത്തേക്ക് കടന്ന് വരികയും ചെയ്യുന്നു. ആവശ്യത്തിന് വായു സഞ്ചാരമില്ലെങ്കില്‍ വീട്ടിനുള്ളില്‍ മലിനീകരണം കൂടുതല്‍ അപകടകരമാകുന്നു.
പുകയിലയുടെയും മറ്റും ഉപയോഗം കുറയ്ക്കുന്നതിലൂടെ ഒരു പരിധി വരെ പരിഹാരമാകും. അരുമമൃഗങ്ങളെ വീട്ടിനുള്ളിലേക്ക് സ്വാഗതം ചെയ്യുന്നതും ഒഴിവാക്കാം. ശുചീകരണത്തിനായി രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതും ഒരു പരിധി വരെ പ്രയോജനകരമാണ്. വിനാഗിരി, അപ്പക്കാരം, പുളിയുള്ള പഴങ്ങള്‍ തുടങ്ങിയവ ശുചീകരണത്തിനായി ഉപയോഗിക്കാം.
വീട്ടകങ്ങള്‍ എപ്പോഴും വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കുക. വീട്ടിനുള്ളില്‍ ചെടികള്‍ വളര്‍ത്തുന്നതിലൂടെ വലിയൊരളവില്‍ മലിനീകരണം കുറയ്ക്കാന്‍ സാധിക്കും. ഇവ അപകടകരമായ വാതകങ്ങളെ സ്വീകരിക്കുകയും പകരം ശുദ്ധമായ ഓക്‌സിജന്‍ നമുക്ക് പ്രദാനം ചെയ്യുകയും ചെയ്യും. പൊടി കുറയ്ക്കുന്നതിനും ഇത് സഹായകമാണ്. ഇംഗ്ലീഷ് ഐവി, മുള തുടങ്ങിയവ വീട്ടിനുള്ളില്‍ വളര്‍ത്താവുന്നതാണ്.
കെട്ടിട നിര്‍മ്മാണത്തിന് മലിനീകരണമില്ലാത്ത വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതും ഉചിതമാണ്. വായു ശുദ്ധീകരിക്കാനുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതും ഫലപ്രദമാണ്.
ഭാവിയില്‍ വീട്ടകങ്ങളെ മലിനീകരണം നിയന്ത്രണം സാങ്കേതികതയുടെ കൈകളിലാണ്. മലിനീകരണം കണ്ടെത്താന്‍ സെന്‍സറുകളെ നമുക്ക് ഉപയോഗിക്കാനാകും. ഉത്തരത്തിലുള്ള സെന്‍സറുകള്‍ ഉപയോഗിക്കുന്ന കാലം വിദൂരമില്ല. പുതിയ പുതിയ കണ്ടെത്തലുകള്‍ ഈ രംഗത്ത് ഇനിയും ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.