ലണ്ടന്‍: റിഷി സുനക് നല്ലൊരു പ്രധാനമന്ത്രി ആയിരിക്കുമെന്നാണ് ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഏകദേശം പകുതിയോളം അംഗങ്ങളും വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
4,400ലേറെ പേരാണ് സുനകിന് പിന്തുണ അറിയിച്ചിട്ടുള്ളത്. 2019ല്‍ ടോറികളെ പിന്തുണച്ചവരാണ് ഇവര്‍. വിദേശകാര്യ മന്ത്രി ലിസ് ട്രൗസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശേഷം നടക്കുന്ന ആദ്യ അഭിപ്രായ സര്‍വേ കൂടിയാണിത്. പ്രധാനമന്ത്രി പദത്തിലേക്ക് ഇവരെ 39 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. വാണിജ്യമന്ത്രി പെന്നി മൊര്‍ദൗന്തിനെ 33ശതമാനവും പിന്തുണയ്ക്കുന്നു.
മൂന്നിലൊന്ന് പേര്‍ സുനക് നല്ലൊരു പ്രധാനമന്ത്രിയാകുമന്ന് വിലയിരുത്തുമ്പോള്‍ മൂന്നിലൊന്ന് പേര്‍ മറിച്ചാണ് ചിന്തിക്കുന്നത്. അടുത്ത സര്‍ക്കാര്‍ ആരുടെ നേതൃത്വത്തിലായാലും സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരുടെയും അഭിപ്രായം. ദേശീയ ആരോഗ്യ സേവനങ്ങള്‍ക്കുള്‌ള പാകപ്പിഴകള്‍ പരിഹരിക്കണമന്നും സംവിധാനത്തെ ശക്തിപ്പെടുത്തണമെന്നുമാണ് അടുത്തതായി ഉയര്‍ന്നിട്ടുള്ള ആവശ്യം. പൊതുപ്രവര്‍ത്തകരുടെ വിശ്വസ്യതയും അഖണ്ഡതയും വീണ്ടെടുക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വയ്ക്കുന്നു.
നികുതി കുറയ്ക്കണമെന്ന ആവശ്യമാണ് ഇതുവരെ നടന്ന ചര്‍ച്ചകളില്‍ എല്ലാം തന്നെ മുഴങ്ങിക്കേട്ടത്.