ബംഗ്ലാദേശില്‍ ക്ഷേത്രവും വീടുകളും ആക്രമിക്കപ്പെട്ടു

Advertisement

ധാക്ക: ഒരു ക്ഷേത്രവും ഹിന്ദുക്കളുടെ കടകളും വീടുകളും തകര്‍ത്തു. ദക്ഷിണ പശ്ചിമ ബംഗ്ലാദേശിലാണ് സംഭവം. അജ്ഞാതരായ ആളുകളാണ് ആക്രമണം നടത്തിയത്.

ഇസ്ലാമിനെ അവമതിച്ച് കാട്ടുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ നടക്കുന്ന ഏറ്റവും ഒടുവിലത്തെ ആക്രമണമാണിത്. നിരവധി തവണ പൊലീസ്മുന്നറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞിട്ടം ആക്രമണം തുടരുകയാണ്. സഹപുര ഗ്രാമത്തില്‍ ഒരു വീടിന് തീയിടുകയും ചെയ്തു.

Advertisement