ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ

Advertisement

കൊളംബോ: ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനായി നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനമേറ്റുവാങ്ങിയതോടെയാണ് ആക്ടിങ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക ഇന്നു സമർപ്പിക്കും.
ഭരണകക്ഷിയുടെ പിന്തുണയോടെ റനിൽ വിക്രമസിംഗെ (യു.എൻ.പി), പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, ജനത വിമുക്തി പെരമുനയുടെ (ജെവിപി) അനുര കുമാര ദിസനായകെ, എസ്‌എൽപിപി (ശ്രീലങ്ക പൊതുജന പെരമുന)യുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമ എന്നിവരാണ് മത്സരിക്കുന്നത്.