കുവൈറ്റ് സിറ്റി : രാജ്യത്ത് ഗതാഗതക്കുരുക്ക് അതി രൂക്ഷമാകുന്നു. ട്രാഫിക് കുരുക്ക് പരിഹരിക്കുവാൻ സ്കൂളുകളുടെയും ഓഫീസുകളുടെയും പ്രവർത്തന സമയം മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.
സ്കൂളുകൾ ആരംഭിച്ചതോടെ പ്രധാന നിരത്തുകളെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് സെക്രട്ടറി എഞ്ചിനിയർ ഫഹദ് അൽ ഒതൈബി ആവശ്യപ്പെട്ടു.
സർക്കാർ ഓഫീസുകളും സ്കൂളുകളും ഒരേ സമയത്തായതിനാൽ റോഡുകളിൽ രൂക്ഷമായ രീതിയിലാണ് തിരക്ക് അനുഭവപ്പെടുന്നത്. പ്രധാന നിരത്തുകളിലും സ്കൂൾ പരിസരങ്ങളിലും പട്രോൾ യൂണിറ്റുകളെ പ്രത്യേകമായി വിന്യസിക്കുന്നതുൾപ്പെടെയുള്ള ക്രമീകരണങ്ങളിലൂടെയും ജോലി സമയം ക്രമീകരിക്കുന്നതിലൂടെയും ഗതാഗത കുരുക്ക് പരിഹരിക്കാൻ സാധിക്കുമെന്ന് ഫഹദ് അൽ ഒതൈബി പറഞ്ഞു.