ഗള്‍ഫ് കറന്‍സികള്‍ ഉയര്‍ന്ന വിനിമയ നിരക്കില്‍: നാട്ടിലേക്ക് കൂട്ടത്തോടെ പണം അയച്ച് പ്രവാസികള്‍

Advertisement

ദുബായ്: ഗള്‍ഫ് കറന്‍സികള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കില്‍. ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെയാണ് വിനിമയ നിരക്ക് വർധിച്ചത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണം അയക്കുകയാണ് പ്രവാസികള്‍. 
ഒരു ദിര്‍ഹത്തിന് 22 രൂപ 40 പൈസയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ മൂല്യം. ഒരു സൗദി റിയാലിന് 21 രൂപ 91 പൈസ ലഭിക്കും. 265 രൂപയ്ക്ക് മുകളിലാണ് ഒരു കുവൈത്ത് ദിനാറിന് ലഭിക്കുക. 
ഡോളറിന് എതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യമിടിവ് തുടരുന്ന സാഹചര്യത്തിലാണ് ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയത്തിലും മാറ്റം വരുന്നത്. വിനിമയ നിരക്കിലൂടെ ലഭിക്കുന്ന ലാഭം പ്രയോജനപ്പെടുത്താന്‍ ആളുകള്‍ കൂട്ടത്തോടെ പണം നാട്ടിലേക്ക് അയക്കുകയാണ്. 
നാട്ടിലേക്ക് പണം അയക്കാന്‍ പ്രവാസികള്‍ എത്തുന്നതോടെ ഗള്‍ഫിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ വലിയ തിരക്കും അനുഭവപ്പെടുന്നു.

Advertisement