പ്രവാസി ഇന്ത്യാക്കാരന് വീണ്ടും ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം

Advertisement

മസ്‌ക്കറ്റ്: പ്രവാസി ഇന്ത്യക്കാർക്ക് ഭാഗ്യം കൊണ്ട് നിറയുന്ന സമയമാണ്. അടുത്തിടെയായി അബുദാബയിൽ നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ എല്ലാം ഇന്ത്യക്കാരെ തേടിയാണ് സമ്മാനം എത്താറുള്ളത്.

അടുത്തിടെ യു എ ഇക്കാർ വരെ ഇന്ത്യക്കാരെ കൊണ്ട് ടിക്കറ്റ് എടുത്ത് പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. കാരണം, അത്രയധികം ഇന്ത്യക്കാർക്കാണ് ഭാഗ്യം ലഭിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഒരു ഇന്ത്യക്കാരന് ഭാഗ്യം ലഭിച്ച വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പ്രവാസി ഇന്ത്യക്കാരനായ യുവാവിന് ഒരു കിലോസ്വർണമാണ് ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലഭിച്ചിരിക്കുന്നത്. ദീപാവലി ആഘോഷത്തിന് ഇന്ത്യ ഒരുങ്ങുന്നതിന് മുമ്പ് നടന്ന നറുക്കെടുപ്പിലാണ് യുവാവിനെ തേടിയ ഈ വലിയ സമ്മാനം എത്തിയിരിക്കുന്നത്. ജയകുമാർ എന്നയാൾക്കാണ് ഇപ്പോൾ ഭാഗ്യം തേടിയെത്തിയത്. ഇത്തവണ ജയകുമാർ രണ്ട് ടിക്കറ്റാണ് അബുദാബി ബിഗ് ടിക്കറ്റിൽ എടുത്തത്. രണ്ട് ടിക്കറ്റ് എടുത്തപ്പോൾ ഒരു ടിക്കറ്റ് സൗജന്യമായി ലഭിച്ചിരുന്നു. ഈ ടിക്കറ്റിനാണ് ഇപ്പോൽ സമ്മാനത്തിന് അർഹമായത്. ഒക്ടോബർ 16ന് 18 ഓളം പേർ ചേർന്ന് പങ്കിട്ടാണ് ഈ ടിക്കറ്റ് സ്വന്തമാക്കിയത്. ഏറെ വർഷമായി അബുദാബിയിൽ താമസിക്കുന്ന ജയകുമാർ 2019 മുതൽ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്.

നറുക്കെടുപ്പിന്റെ നിയമമനുസരിച്ച്‌, ഒക്ടോബറിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പിൽ പ്രവേശിക്കാനുള്ള അവസരവും വിജയിക്ക് ഒരു കിലോ സ്വർണവും സമ്മാനമായി ലഭിക്കാനുള്ള അവസരമുണ്ടാകും. ഈ നറുക്കെടുപ്പിലാണ് ജയകുമാരിനെ തേടി ഭാഗ്യം എത്തിയത്.

കഴിഞ്ഞ മൂന്ന് വർഷമായി അബുദാബിയിൽ താമസിക്കുന്ന ജയകുമാർ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ഫീൽഡിലാണ് ജോലി ചെയ്യുന്നത്. 2019 മുതൽ ബിഗ് ടിക്കറ്റെടുക്കുകയാണ്. എന്നെങ്കിലും ഒരിക്കൽ വിജയിയായി താൻ തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയോടെ ഇനിയും ടിക്കറ്റെടുക്കുന്നത് തുടരുമെന്നാണ് അദ്ദേഹം പറയുന്നു.

അതേസമയം, സാധാരണക്കാരെ കോടിപതികളാക്കിയ നറുക്കെടുപ്പുകളിൽ ഒന്നാണ് അബുദാബി ബിഗ് ടിക്കറ്റ്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയികളെ സമ്മാനിച്ചത് ഇന്ത്യയിൽ നിന്നാണ്. ഇന്ത്യക്കാരായ പ്രവാസികളാണ് ബിഗ് ടിക്കറ്റിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ,.

അടുത്തിടെ ബിഗ് ടിക്കറ്റ് തങ്ങളുടെ പുതിയ നറുക്കെടുപ്പിനെ കുറിച്ച്‌ പ്രഖ്യാപിച്ചിരുന്നു. 2.5 കോടി ദിർഹമാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ അടുത്ത സമ്മാനം. അതായത് 50 കോടി ഇന്ത്യൻ രൂപ. പ്രതിവാര നറുക്കെടുപ്പുകളിൽ വിജയികളാവുന്ന നാല് ഭാഗ്യവാന്മാർക്ക് ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വർണം സ്വന്തമാക്കാം.