മാസ്കല്ല,കുളിരണിഞ്ഞ് ഡിസംബര്‍ ക്രിസ്മസിലേക്കു നടക്കുന്നു ഇറ്റാലിയന്‍ കാഴ്ച

Advertisement

നാപൊളി. കോവിഡിന്‍റെ ഭീതിയും മാസ്കിന്‍റെ മുഖംമറയുമില്ല, ആംബുലന്‍സുകളുടെ വിളിക്കുപകരം പള്ളിമണികളുടെ നാദം, മനസമാധാനത്തോടെ ഇറ്റലി ക്രിസ്റ്മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഡിസംബറിന്‍റെ കുളിരുന്ന ദിനങ്ങള്‍ ക്രിസ്മസിലേക്ക് നടന്നടുക്കുന്നു. ഇറ്റലിയൻ മലയാളികൾ കാത്തിരിക്കുന്നു.ഡിസംബർ ഒന്ന് മുതൽ ആഘോഷങ്ങൾ തദ്ദേശീയമായി ആരംഭിച്ചു കഴിഞ്ഞു,

കോവിഡിന് ശേഷം ഗംഭീരമായ ക്രിസ്മസ് ആഘോഷങ്ങളുമായി ഇറ്റാലിയൻ മണ്ണ് ,കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതോടെ മാസ്ക്കും ഗ്ലൗസും ധരിക്കാതെയുള്ള ആഘോഷങ്ങൾ ഇറ്റാലിയൻ ജനതയെ പോലെ തന്നെ മലയാളികളും ഏറ്റെടുത്തു. ജാതിമതഭേദമില്ലാതെ ദിവ്യകുമാരന്റെ പിറവിക്കായി കാത്തിരിക്കുന്നു,നാപൊളിയിൽ നിന്നും ന്യൂസ് അറ്റ് നെറ്റിനു വേണ്ടി ജോർജ് സ്കഫാത്തി

Advertisement