ബ്രിട്ടനിലെ മലയാളി നഴ്സിന്റെയും മക്കളുടെയും മരണം കൊലപാതകം

Advertisement

ബ്രിട്ടണ്‍.ബ്രിട്ടനിലെ മലയാളി നഴ്സിന്റെയും മക്കളുടെയും മരണം കൊലപാതകം. കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40) മക്കള്‍ ജാന്‍വി(4), ജീവ(6) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി സജുആണ് പൊലീസിന്‍റെ പിടിയിലുള്ളത്.

അഞ്ജുവിനെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നെന്ന് ബന്ധുക്കളെ പൊലീസ് അറിയിച്ചു. അഞ്ജുവിനെ വിളിച്ചിട്ട് കിട്ടാതെ തേടിവന്ന സുഹൃത്തുക്കള്‍ പൊലീസ് സഹായത്തോടെ വീട് തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മൂവരെയും കണ്ടെത്തുകയായിരുന്നു. അഞ്ജു മരിച്ചിരുന്നു, കണ്ടെത്തുമ്പോള്‍ ജീവനുണ്ടായിരുന്ന കുട്ടികള്‍ ആശുപത്രിയിലാണ് മരിച്ചത്. നോര്‍ത്താംപ്ടണ്‍ഷയറിലാണ് ഇവര്‍ താമസിച്ചിരുന്നത്. കെറ്ററിംങ് ജനറല്‍ ആശുപത്രിയിലാണ് അഞ്ജു ജോലിചെയ്തിരുന്നത്. ഹോട്ടല്‍ ജീവനക്കാരനാണ് സജു.

കുട്ടികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഭർത്താവ് സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും

സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും പൊലീസ് അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചു.