അബുദാബി: ഫെഡറൽ ആപ്ലിക്കേഷനായ യുഎഇ പാസ് പോലെ ഓരോ എമിറേറ്റിനും പ്രത്യേക ആപ്പും നിലവിലുണ്ട്. ഇവയിലൂടെ അതതു എമിറേറ്റുകളിലെ സേവന നടപടികൾ പൂർത്തിയാക്കാം. ഓരോ എമിറേറ്റിലും പ്രചാരത്തിലുള്ള ആപ്പുകളിലേക്കുള്ള പ്രവേശനം യുഎഇ പാസ് മുഖേനയായിരിക്കും.
ടാം അബുദാബി
അബുദാബിയിലെ സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുന്ന ആപ് ആണ് TAMM Abu Dhabi. വീസ അപേക്ഷ, ആരോഗ്യസേവനങ്ങൾ, ജലവൈദ്യുതി, ഫോൺ ബിൽ, വിദ്യാഭ്യാസ സേവനങ്ങൾ എന്നുവേണ്ട എമിറേറ്റിലെ സ്വദേശികൾക്കും വിദേശികൾക്കും എവിടെയിരുന്നും ഓൺലൈൻ സേവനങ്ങൾ 24 മണിക്കൂറും നടത്താം. https://www.tamm.abudhabi/en
ദുബായ് നൗ
ദുബായിലെ 120 സർക്കാർ, സ്വകാര്യ മേഖലാ സേവനം DubaiNow ആപ്പിലൂടെ ലഭിക്കും. ആരോഗ്യം, ഗതാഗതം, സുരക്ഷ, നീതി, താമസം, വിദ്യാഭ്യാസം, ബിസിനസ്, കാർ റജിസ്ട്രേഷൻ പുതുക്കൽ, സേവന ഫീസ് അടയ്ക്കൽ, മരുന്നു വാങ്ങൽ, സകാത്ത് നൽകൽ, വീസയ്ക്ക് അപേക്ഷിക്കൽ തുടങ്ങി ഒട്ടേറെ സേവനങ്ങൾക്ക് ആപ് സഹായകം. https://dubainow.dubai.ae/Pages/default.aspx
ഡിജിറ്റൽ ഷാർജ
ഷാർജയിലെ സർക്കാർ സേവനങ്ങൾക്കുള്ള ഏകീകൃത പ്ലാറ്റ് ഫോം ആണ് Digital Sharjah. ടാക്സി ബുക്ക് ചെയ്യുന്നതു മുതൽ പാർക്കിങ് ഫീസ് അടയ്ക്കുന്നതുവരെ ഇതിലൂടെ നിർവഹിക്കാം. വെബ്സൈറ്റ് https://ds.sharjah.ae/home
അജ്മാൻ വൺ
അജ്മാനിലെ സർക്കാർ സേവനങ്ങൾക്കുള്ള ഏകീകൃത ആപ്പിൽ നമസ്കാര സമയം, വിനിമയ നിരക്ക് എന്നിവ വരെ AjmanONEൽ ലഭിക്കും. https://www.ajman.ae/en
സ്മാർട് യുഎക്യു
ഉമ്മുൽഖുവൈനിലെ സർക്കാർ സേവനങ്ങൾ SmartUAQ ആപ്പിൽ ലഭിക്കും. സ്വദേശികൾക്കും വിദേശികൾക്കും ആവശ്യമായ എല്ലാ സേവനങ്ങളും ഇതിലൂടെ ലഭിക്കും. http://uaq.ae
എംറാക്
റാസൽഖൈമയിലെ നൂറോളം സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുന്നതാണ് mRAK ആപ്. ഗവൺമെന്റ് ജോലിക്കും ഇതിലൂടെ അപേക്ഷിക്കാം. https://www.rak.ae/
ഡിജിറ്റൽ ഫുജൈറ
നിത്യജീവിതവുമായി ബന്ധപ്പെട്ട് ഫുജൈറയിലെ എല്ലാ ആവശ്യങ്ങൾക്കും Digital Fujairah ആപ് ഗുണകരം. സർക്കാർ സേവനങ്ങൾക്കു പുറമെ പൊതുവിവരങ്ങളും ഇതിൽ ലഭ്യം. ആപ് സ്റ്റോറിൽനിന്നും പ്ലേ സ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം.