കളഞ്ഞുകിട്ടിയ 134,930 ദിര്‍ഹം പൊലീസിന് കൈമാറി പ്രവാസിക്ക് ദുബായ് പൊലീസിന്‍റെ ആദരം

Advertisement

ദുബായ്.അന്യനെ തട്ടിച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന കാലത്ത് കളഞ്ഞുകിട്ടിയ തുക തിരിച്ചുനല്‍കാന്‍ നല്ല ഒരു മനസ്സുവേണം. അതും വലിയ തുകയൊക്കെയാണെങ്കില്‍ ചിലര്‍ക്കെങ്കിലും മനസ്സിളകും. എന്നാല്‍ കണ്‍മുന്നില്‍ വലിയൊരു തുക കണ്ടിട്ടും ആ പണം ഉടന്‍ പോലീസിനെ ഏല്‍പ്പിച്ചാണ് പ്രവാസി അഭിമാനമായി മാറിയത്. പൊതുസ്ഥലത്ത് നിന്ന് കണ്ടെത്തിയ 134,930 ദിര്‍ഹം പണം ആണ് പോലീസിന് കൈമാറിയതിന് ഇന്ത്യന്‍ പ്രവാസിയെ ദുബായ് പോലീസ് ആദരിച്ചിരിക്കുന്നത്. ഉപേന്ദ്ര നാഥ് ചതുര്‍വേദിയാണ് ഈ പണം അല്‍ റഫ പൊലീസ് സ്റ്റേഷനില്‍ നല്‍കിയത്..
അല്‍ റഫ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ ഒമര്‍ മുഹമ്മദ് ബിന്‍ ഹമ്മദ് ചതുര് വേദിയുടെ സത്യസന്ധതയെ പ്രശംസിച്ചു. ഇന്ത്യന്‍ താമസക്കാരന് പ്രശംസാപത്രവും ഉദ്യോഗസ്ഥന്‍ സമ്മാനിച്ചു.

തന്നെ ആദരിച്ചതിന് ദുബായ് പോലീസിന് നന്ദി പറയുന്ന ചതുര്‍വേദി അത് തനിക്ക് ‘വലിയ അഭിമാനവും സന്തോഷവും’ നല്‍കിയതെങ്ങനെയെന്ന് എടുത്തുപറഞ്ഞു. നഷ്ടപ്പെട്ട പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈമാറുന്ന സത്യസന്ധരായ താമസക്കാരെ അധികാരികള്‍ പതിവായി ആദരിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.