തുണ ഹെൽത്ത് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു

Advertisement

ദുബായ്: യു.എ.ഇ യിൽ ആരോഗ്യ മേഖലയിൽ സേവനം അനുഷ്ഠിക്കുന്ന തേവലക്കര സ്വദേശികളും തുണയുടെ കുടുംബാംഗങ്ങളുമായ 20 പേർക്ക് തുണ ഹെൽത്ത് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.


കൊല്ലം ജില്ലയിലെ തേവലക്കര പ്രദേശവാസികളുടെ കൂട്ടായ്മയായ തുണ കുടുംബ സംഗമത്തിൽ വെച്ച് അവാർഡ് നൽകിയത്. ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂളിൽ നടന്ന തുണ കുടുംബ സംഗമത്തിൽ മുഖ്യ അതിഥി ശ്രീമതി നെസ്നീൻ മേമൂൻ (ഹെഡ് ഓഫ് ടെക്നിക്കൽ ഡിപ്പാർട്ട്മെന്റ്, പ്രിവിൻറ്റീവ് മെഡിസിൻ, ഷാർജ) നിൽ നിന്നും അവാർഡ് ജേതാക്കൾ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

ഗോൾഡ് എഫ് എം ന്യൂസ്‌ എഡിറ്ററും, ലോക കേരള സഭാംഗവുമായ ശ്രീമതി. തൻസി ഹാഷിർ ചടങ്ങ് ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീ ഫിലിപ്പ് തരകൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി റിയാസ് ഖാൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ബിജു തങ്കച്ചൻ നന്ദിയും രേഖപ്പെടുത്തി. 10, 12 ക്ലാസ് വിജയികൾക്കുള്ള വിദ്യാഭ്യാസ അവാർഡും വിതരണം ചെയ്തു. കുട്ടികൾ ഉൾപ്പെടെ ഉള്ളവരുടെ കലാപരിപാടികൾ, കെ.എൽ.45 സംഘം അവതരിപ്പിച്ച നാടൻ പാട്ടുകൾ എന്നിവ കുടുംബസംഗമത്തിന് മിഴിവേകി. സർവ്വശ്രീ .ജോൺസൺ കോശി വൈദ്യൻ, വിനു തങ്കച്ചൻ, അബ്ദുൽ ഹക്കീം, വി.ആർ.ഹരീഷ്, സുനിൽ വർഗീസ് വൈദ്യൻ, പ്രിൻസ് തരകൻ, അലക്സ് തോമസ് (ജിബി),എന്നിവർ നേതൃത്വം നൽകി.