ദുബായ്: മൂന്ന് മാസമായി ദുബായിലെ മോർച്ചറിയിൽ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തൃശൂർ ചെന്ത്രാപ്പിന്നി കോഴിത്തുമ്പ് മതിലകത്ത് വീട്ടിൽ മുഹമ്മദ് നസീറാണ് (48) മരിച്ചത്.
ഡിസംബറിൽ മരിച്ച നസീറിന്‍റെ മൃതദേഹം ആളെ തിരിച്ചറിയാത്തതിനെ തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലീസിൽ നിന്ന് വിവരം അറിയിച്ചതിനെ തുടർന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ഇടപെട്ടാണ് ബന്ധുക്കളെ കണ്ടെത്തിയത്.
പിതാവ്: മുഹമ്മദ്. മാതാവ്: നബീസ. ഭാര്യ: ഷീബ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.