സൗദിയില്‍ വിദേശ ഭാഷകളിലുള്ള എഫ്എം റേഡിയോക്ക് അനുമതി

Advertisement

ജിദ്ദ.സൗദിയില്‍ വിദേശ ഭാഷകളിലുള്ള എഫ്.എം റേഡിയോക്ക് അനുമതി. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലുള്ള റേഡിയോ പ്രക്ഷേപണം അടുത്ത ജൂലായില്‍ ആരംഭിക്കും. മലയാളി വ്യവസായിക്കാണ് വിദേശ ഭാഷകളിലെ എഫ്.എം റേഡിയോയുടെ പ്രഥമ ലൈസന്‍സ് ലഭിച്ചത്.

സൌദിയില്‍ ആദ്യമായാണ് വിദേശ ഭാഷകളിലുള്ള എഫ്.എം റേഡിയോക്കു അനുമതി ലഭിക്കുന്നത്. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഫിലിപ്പിനോ ഭാഷകളിലെ റേഡിയോ അടുത്ത ജൂലായില്‍ പ്രക്ഷേപണം ആരംഭിക്കും. ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യാപിറ്റല്‍ റേഡിയോ നെറ്റ്വര്‍ക്ക് ആണ് ഈ സംരംഭത്തിന് പിന്നില്‍. ജിദ്ദ, റിയാദ്, ദമാം നഗരങ്ങള്‍ കേന്ദ്രീകരിചാകും എഫ്.എം റേഡിയോ പ്രവര്‍ത്തിക്കുക. മലയാളി വ്യവസായിയും ക്ലസ്റ്റര്‍ അറേബ്യ സി.ഇ.ഓയുമായ റഹീം പട്രക്കടവനു കീഴിലാണ് ക്യാപിറ്റല്‍ റേഡിയോ നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.

എഫ്.എം സ്റ്റേഷന്‍റെ ലോഗോ കഴിഞ്ഞ ദിവസം ജിദ്ദയില്‍ പ്രകാശനം ചെയ്തു. വാര്‍ത്തകളും വിനോദ പരിപാടികളും ഉണ്ടാകുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.