റാസൽഖൈമയിൽ വൻ അഗ്നിബാധ; കത്തിനശിച്ചതിൽ മലയാളികളുടെ കടയും

Advertisement

റാസൽഖൈമ: നഖീലിൽ അൽഹുദൈബ ഏരിയയിൽ വൻ അഗ്നിബാധ. മലയാളികളുടെ ഉടമസ്ഥതയിലുള്ള കാർ ആക്സസറീസ് ഉൾപ്പെടെ അഞ്ച് കടകൾ കത്തിച്ചാമ്പലായി. വൻ നാശനഷ്ടം കണക്കാക്കുന്നു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ഇന്റീരിയർ പോളിങിഷിങിൽ നിന്നാണ് തീപടർന്നതെന്നാണ് സൂചന.

നിമിഷങ്ങൾക്കകം മറ്റു കടകളിലേക്കും വ്യാപിച്ചു. അഗ്നിരക്ഷാസേനയുടെ ആറു യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.

Advertisement