സദാചാര വിരുദ്ധ പ്രവർത്തനങ്ങളും വേശ്യാവൃത്തിയും; പത്ത് പ്രവാസികൾ അറസ്റ്റിലായി

Advertisement

കുവൈത്ത് സിറ്റി: കുവൈത്തിൽ സദാചാര വിരുദ്ധ പ്രവർത്തനങ്ങളിലും വേശ്യാവൃത്തിയിലും ഏർപ്പെട്ടെന്ന് ആരോപിച്ച് സ്‍ത്രീകൾ ഉൾപ്പെടെ പത്ത് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ വിഭാഗത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊട്ടക്ഷൻ ഓഫ് പബ്ലിക് മോറൽസിലെ ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്‍തത്.

പിടിയിലായവരിൽ വിവിധ രാജ്യക്കാരുണ്ടെന്ന് അധികൃതർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. പൊതുസദാചാര മര്യാദകൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ഇവരിൽ നിന്നുണ്ടായെന്നും അധികൃതർ കണ്ടെത്തി. മഹ്‍ബുല, ഹവല്ലി, അബു ഹലിഫ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് പത്ത് പേരെ അറസ്റ്റ് ചെയ്‍തത്. സദാചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പ്രതികൾ പണം സമ്പാദിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.