ഷാർജ.തെലുങ്കാന സുരൂർ നഗർ സ്വദേശി ബുരിപ്പേള്ള മല്ലേഷ് ആണ് ഇന്ന് പുലർച്ചെ ഒമാനിലെ മസ്കറ്റിലേക്കുള്ള യാത്രാ മദ്ധ്യേ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. 2005 ൽ യുഎഇ യിൽ ജോലി ചെയ്യുന്ന സമയത്ത് ആന്ധ്രാ സ്വദേശിയായ സുഹൃത്തിന് ബാങ്ക് ലോൺ എടുക്കുന്നതിനു വേണ്ടിയാണ് അന്ന് ദുബൈയിൽ ജോലി ചെയ്തിരുന്ന മല്ലേഷ് ജാമ്യം നിന്നത്.
2011ൽ ദുബൈയിലെ ജോലി ഉപേക്ഷിച്ചുനാട്ടിൽ വന്ന മല്ലേഷ് ഇപ്പോൾ പുതിയ തൊഴിൽ വിസയിൽ ഒമാനിൽ പോവുകയായിരുന്നു. ട്രാവൽസ് ഏജന്റ് വിമാനടിക്കറ്റ് എടുത്തത് ഷാർജ വഴിയുള്ള ട്രാൻസിറ്റ് ടിക്കറ്റ് ആയിരുന്നു.
ഷാർജ എയർപോർട്ടിൽ വിമാനം മാറിക്കയറുന്നതിന് സെക്യുരിറ്റി ചെക്കിങ് സമയത്ത് മല്ലെഷിനെ ഷാർജ വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഷാർജ എയർപോർട്ടിൽ നിന്ന് മല്ലേഷിനെ തുടർനടപടികൾക്കായി ദുബൈ പോലീസിന് കൈമാറി
Home International Pravasi സുഹൃത്തിന്‍റെ ലോണിന് ജാമ്യം നിന്നു, തെലുങ്കാന സ്വദേശി ഒമാനിലേക്കുള്ള യാത്രക്കിടെ ഷാർജ എയർപോർട്ടിൽ പിടിയിൽ