ചൂട് 50 ഡിഗ്രിക്ക് മുകളിൽ; വേനലിൽ വെന്തുരുകി യുഎഇ

Advertisement

ദുബായ്: കനത്ത ചൂടിൽ യുഎഇ വെന്തുരുകുന്നു, ചൂട് അൻപത് ഡി​ഗ്രി സെന്റി​ഗ്രേഡിന് മുകളിലായി. സമീപകാലത്ത് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.

ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടരയ്‌ക്ക്‌ അബുദാബി അൽ ദഫ്‌റ മേഖലയിലെ ബഡാ ദഫാസിലാണ്‌ താപനില 50.1 ഡിഗ്രി സെൽഷ്യസ്‌ രേഖപ്പെടുത്തിയത്‌. കഴിഞ്ഞ വർഷവും അബുദാബിയുടെ പടിഞ്ഞാറൻ പ്രദേശമായ അൽ ദഫ്‌റയിൽ താപനില 49 ഡിഗ്രി സെൽഷ്യസ്‌ കടന്നിരുന്നു, അബുദാബി, ദുബായ്‌, എന്നിവിടങ്ങളിൽ താപനില48 ഡിഗ്രി സെൽഷ്യസാണ്‌, അൽ ദഫ്‌റ മേഖലയിൽ ഇന്നും ചൂട്‌ 49 ഡിഗ്രിക്ക്‌ മുകളിലുണ്ട്‌,

ചിലയിടങ്ങളിൽ മേഘാവൃതമായ കാലാവസ്ഥ താപനില വർദ്ധിപ്പച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു, ഈയാഴ്‌ച ചൂട്‌ വർദ്ധിക്കുമെന്ന്‌ അധികൃതർ മുന്നറിയിപ്പ്‌ നൽകിയിരുന്നു,

ഏറ്റവും ചൂടേറിയ സമയം വീട്ടിനുള്ളിൽ തന്നെ കഴിയാനും സൂര്യപ്രകാശം നേരിട്ട്‌ ഏൽക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന്‌ അധികൃതർ മുന്നറിയിപ്പ്‌ നൽകുന്നു, തൊഴിലാളികൾക്ക്‌ സൂര്യാഘാതം ഏൽക്കാതിരിക്കാൻ യുഎഇയിൽ സെപ്‌റ്റംബർ വരെ ഉച്ചവിശ്രമം ഏർപ്പെടുത്തിയിട്ടുണ്ട്‌,

Advertisement