ദുബായ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്റെ സഹോദരന്‍ അന്തരിച്ച അബുദാബി രാജകുടുംബാംഗം ഷെയ്ഖ് സായിദ് ബിന്‍ സായ്ദ് അല്‍ നഹ്യാന് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം.
ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. വിയോഗത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി അദ്ദേഹം ചുമതല അനുഷ്ഠിച്ചുവരികയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഷെയ്ഖ് സായിദ് ബിന്‍ സായ്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഈ മാസം 22-ന് യുഎഇ പ്രസിഡന്‍ഷ്യല്‍ കോടതി അറിയിച്ചിരുന്നു. സഹോദരന്റെ വിയോഗത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ അനുശോചിച്ചു. വിവിധ ജിസിസി രാഷ്ട്ര നേതാക്കളും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
യുഎഇയില്‍ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണമാണ്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. 1965-ല്‍ അല്‍ ഐനില്‍ ജനിച്ച ഷെയ്ഖ് യിദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ 2010 ജൂണിലാണ് അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായത്. അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പ്രതിനിധിയായും ചുമതല വഹിച്ചിരുന്നു. അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മുന്‍ അംഗമായ ഷെയ്ഖ് സയീദ് ബിന്‍ സായിദ് മാരിടൈം പോര്‍ട്ട് അതോറിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.